മലയാളികളുടെ ഇഷ്ട്ട നായികയാണ് വിദ്യാ ബാലൻ. മലയാളികളെക്കാള്‍ ബോളിവുഡ് സിനിമയിലാണ് താരം തന്റെ മികവ തെളിയിച്ചിട്ടുള്ളത് . നായിക നടി വിദ്യാ ബാലൻ.
മലയാളത്തില്‍ മോഹൻലാലിന് ഒപ്പമാണ് അഭിനയം തുടങ്ങിയതെങ്കിലും ആ ചിത്രം പകുതിക്ക് വെച്ച് മുടങ്ങിയിരുന്നു. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി.ഇപ്പോളിതാ സിനിമാരംഗത്ത് നിന്നും താൻ നേരിട്ട അപമാനങ്ങൾ തുറന്ന് പറയുകയാണ് വിദ്യാ ബാലൻ.
ബോളിവുഡിൽ കരിയറിന്റെ ഉന്നതിയിലേക്കുള്ള നടി വിദ്യ ബാലന്റെ പ്രയാണം അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തിൽ നിരവധി പരിഹാസങ്ങൾക്കും അപമാനങ്ങൾക്കും ഇരയായിരുന്നു.
അത്തരമൊരു അനുഭവമാണ് നടി പങ്കുവച്ചത്.ഒരു തമിഴ് നിർമ്മാതാവ് വർഷങ്ങൾക്ക് മുൻപ് തന്റെ ശരീരത്തിൽ നോക്കി പറഞ്ഞതിനെ കുറിച്ച് വിദ്യാ ബാലൻ പറയുന്നതിങ്ങനെ: അവരെ നോക്കൂ, ഒരു നായികയെ പോലെ ഉണ്ടോ എന്നായിരുന്നു നിർമ്മാതാവിന്റെ പരാമർശം.
ഭംഗിയില്ലെന്ന് എനിക്ക് തന്നെ തോന്നി.കണ്ണാടിയിൽ എന്നെ കാണുന്നത് പോലും ഇഷ്ടപ്പെട്ടില്ല. കാരണം കാണാൻ ഭംഗിയില്ലെന്നായിരുന്നു ഞാൻ വിശ്വസിച്ചത്, ഒരുപാട് കാലം ആ തോന്നൽ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
അന്ന് ആ മനുഷ്യനോട് ക്ഷമിച്ചില്ല. പക്ഷേ, ഇന്ന് എനിക്ക് സന്തോഷമുണ്ട്. ഞാൻ എങ്ങനെയാണോ ആ രീതിയിൽ എന്നെ ഇഷ്ടപ്പെടാൻ പഠിച്ചിരിക്കുന്നുവെന്നും താരം പറയുന്നു.
Vidya Balan is the favorite heroine of Malayalees. The actor has proved his mettle in Bollywood cinema more than the Malayalees. Actress Vidya Balan