---
title: "മഞ്ജു വാര്യരുമായി ഇപ്പോഴും ശത്രുതയിലാണോ?  തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി"
english_title: "Now Divya's earlier words about her enmity with Manju Warrier are gaining attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/65473/now-divyas-earlier-words-about-her-enmity-with-manju-warrier-are-gaining-attention"
published_at: "2022-08-31T21:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f8c9ab6d0f_VIVYA_UNNI.jpg"
keywords: []
---

# മഞ്ജു വാര്യരുമായി ഇപ്പോഴും ശത്രുതയിലാണോ?  തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി

> **Lead Summary:** മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് ദിവ്യ ഉണ്ണി. സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഇപ്പോഴും ദിവ്യ ഉണ്ണിയുടെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്.

## Article Content

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് ദിവ്യ ഉണ്ണി. സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഇപ്പോഴും ദിവ്യ ഉണ്ണിയുടെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്.

ഇപ്പോഴിതാ മഞ്ജു വാരിയരുമായുള്ള ശത്രുതയെപ്പറ്റി മുൻപ് ദിവ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുൻപ് കെെരളി ടി.വിക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്.

മഞ്ജുവുമായി തനിക്ക് ഒരു ശത്രുതയുമില്ല. ഞങ്ങൾക്കിടയിൽ നല്ലൊരു വ്യക്തിബന്ധമാണുള്ളത്. മഞ്ജു സിനിമയിൽ വന്ന് വർഷങ്ങൾക്ക് ശേഷമാണ് താൻ സിനിമയിലെത്തുന്നത്.

അന്നത്തെ തൻ്‍‍റെ ഇഷ്ട സിനിമയായിരുന്നു സല്ലാപം. പത്താം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് ആദ്യ സിനിമയിലേയ്ക്ക് എത്തുന്നത്. ആ കാലം തൊട്ട് മഞ്ജുച്ചേച്ചിയെ പരിചയമുണ്ട്.

വളരെ നല്ല സുഹൃദ്ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളതെന്നും ദിവ്യ ഉണ്ണി പറഞ്ഞു. പല അഭിമുഖങ്ങളിലും ചോദിക്കുന്ന സ്ഥിരം ചോദ്യമാണിതെന്നും തങ്ങൾ തമ്മിൽ യാതൊരു ശത്രുതയുമില്ലെന്നും ദിവ്യ ഉണ്ണി കൂട്ടിച്ചേർത്തു

### Related Links & Sources
- [Original Story Source](https://moviemax.in/news/65473/now-divyas-earlier-words-about-her-enmity-with-manju-warrier-are-gaining-attention)