---
title: "എന്റെ നാലാം വയസ്സിലാണ് അച്ഛനും അമ്മയും വേര്‍പിരിഞ്ഞത്; വെളിപ്പെടുത്തി  അനുശ്രീ"
english_title: "My father and mother separated when I was four; Anushree revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65460/my-father-and-mother-separated-when-i-was-four-anushree-revealed"
published_at: "2022-08-31T21:08:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f8142e278e_ANUSREE.jpg"
keywords: []
---

# എന്റെ നാലാം വയസ്സിലാണ് അച്ഛനും അമ്മയും വേര്‍പിരിഞ്ഞത്; വെളിപ്പെടുത്തി  അനുശ്രീ

> **Lead Summary:** ബാലതാരമായി സിനിമയിലും സീരിയലിലും എല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് അനുശ്രീ. പിന്നീട് നായികയായും അനുശ്രീ മിനിസ്‌ക്രീനില്‍ തിളങ്ങി. അഭിനയത്തില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു ക്യാമറമാന്‍ വിഷ്ണുവുമായുള്ള അനുശ്രീയുടെ വിവാഹം.

## Article Content

ബാലതാരമായി സിനിമയിലും സീരിയലിലും എല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് അനുശ്രീ. പിന്നീട് നായികയായും അനുശ്രീ മിനിസ്‌ക്രീനില്‍ തിളങ്ങി. അഭിനയത്തില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു ക്യാമറമാന്‍ വിഷ്ണുവുമായുള്ള അനുശ്രീയുടെ വിവാഹം.

എന്നാല്‍ ഈ ബന്ധത്തോടെ വീട്ടുകാര്‍ക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വിഷ്ണുവിനെ അനുശ്രി വിവാഹം കഴിച്ചത്. ഈ അടുത്ത് പങ്കുവെച്ച വീഡിയോയിലൂടെ അമ്മയ്ക്ക് തന്നോടുള്ള പിണക്കങ്ങള്‍ എല്ലാം മാറിയെന്ന് അനുശ്രീ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം ഫ്‌ലവേഴ്‌സ് ഒരുകോടി എന്ന ഷോയില്‍ പങ്കെടുക്കാന്‍ അനുശ്രീ എത്തിയപ്പോള്‍ , തന്റൈ അമ്മയെക്കുറിച്ചും അച്ഛനെ കുറിച്ചും നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. നാലാം വയസ്സിലാണ് അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് എന്ന് നടി വ്യക്തമാക്കി.

അവര്‍ക്കിടയില്‍ എന്താണ് പ്രശ്‌നം എന്ന് അറിയില്ല , എന്നാല്‍ പിരിഞ്ഞപ്പോള്‍ അവരെ ഒന്നിപ്പിക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട് . ക്ഷേത്രങ്ങളില്‍ പോയി നേര്‍ച്ചയൊക്കെ പറഞ്ഞിരുന്നു. പിന്നീട് മനസ്സിലായി എന്റെ പ്രാര്‍ത്ഥന കൊണ്ട് ഫലം ഇല്ല . ഒന്നാവണമെങ്കില്‍ അവര്‍ തന്നെ വിചാരിക്കണം എന്ന് .

അമ്മ വാശിക്കാരിയാണ്. എന്തെങ്കിലും ഒരു തീരുമാനം എടുത്ത ഉറച്ച് നില്‍ക്കും. അച്ഛന് എന്താണെങ്കിലും സാരമില്ല എന്ന ഭാവത്തില്‍ നില്‍ക്കുമെങ്കിലും, ഉള്ളിന്റെ ഉള്ളില്‍ ഈഗോ അച്ഛനും ഉണ്ട്. ഞാന്‍ അവര്‍ക്കൊപ്പം നിന്നാണ് വളര്‍ന്നത്. ഇടയ്ക്ക് അച്ഛന്റെ അടുത്ത് പോയി താമസിക്കാറുമുണ്ട്.

അച്ഛന്റെയും അമ്മയുടെയും അറേഞ്ച്ഡ് മാര്യേജ് ആണെന്നും നടി പറഞ്ഞു. നേരത്തെ അച്ഛന് അമ്മയെ ഇഷ്ടമായിരുന്നു. ജാലകത്തിലൂടെ അമ്മയെ കണ്ട് പ്രേമിച്ചതാണ്. എന്നാള്‍ അമ്മയ്ക്ക് പ്രണയത്തോട് വെറുപ്പായിരുന്നു. വീട്ടില്‍ വന്ന് അച്ഛന്‍ കല്യാണം കഴിച്ചു തരുമോ എന്ന് മുറപ്രകാരം ചോദിച്ചപ്പോഴാണ് അമ്മ സമ്മതിച്ചത്. ഒരു പക്ഷെ അമ്മയുടെ ജീവിതത്തിലെ അനുഭവങ്ങള്‍ കൊണ്ടാവാം എന്റെ കാര്യത്തിലെ അമിത ശ്രദ്ധ എന്ന് അനുശ്രീ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/65460/my-father-and-mother-separated-when-i-was-four-anushree-revealed)