---
title: "അതിനുള്ളിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല; പോൺ ചിത്രത്തിൽ അഭിനയിക്കാൻ പോയതിനെക്കുറിച്ച് കങ്കണ "
english_title: "There was nothing else inside; Kangana about going to act in Pon movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65406/there-was-nothing-else-inside-kangana-about-going-to-act-in-pon-movie"
published_at: "2022-08-31T16:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f3ee9c76c2_KANKANA.jpg"
keywords: []
---

# അതിനുള്ളിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല; പോൺ ചിത്രത്തിൽ അഭിനയിക്കാൻ പോയതിനെക്കുറിച്ച് കങ്കണ 

> **Lead Summary:** ബോളിവുഡിൽ ഏറെനാൾ കഷ്ടപ്പെട്ട് വിജയം വരിച്ച നടിയാണ് കങ്കണ റണൗത്ത്. ബോളിവുഡ് ക്യൂൻ എന്ന പേരിലറിയപ്പെട്ട കങ്കണ തുടരെ ഹിറ്റുകൾ സമ്മാനിച്ച നടിയായിരുന്നു. ചെയ്യുന്ന സിനിമകളിൽ തനിക്ക് പ്രഥമ പരി​ഗണന വേണമെന്ന് നിർബന്ധമുള്ള നടിയാണ് കങ്കണ. 

## Article Content

ബോളിവുഡിൽ ഏറെനാൾ കഷ്ടപ്പെട്ട് വിജയം വരിച്ച നടിയാണ് കങ്കണ റണൗത്ത്. ബോളിവുഡ് ക്യൂൻ എന്ന പേരിലറിയപ്പെട്ട കങ്കണ തുടരെ ഹിറ്റുകൾ സമ്മാനിച്ച നടിയായിരുന്നു. ചെയ്യുന്ന സിനിമകളിൽ തനിക്ക് പ്രഥമ പരി​ഗണന വേണമെന്ന് നിർബന്ധമുള്ള നടിയാണ് കങ്കണ. 

2013 ലെ ക്യൂൻ എന്ന സിനിമയിലൂടെയാണ് കങ്കണ ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്നത്. അതുവരെയും മുൻനിര നായിക നടിയായി കങ്കണയെ പരി​ഗണിച്ചിരുന്നില്ല. ഏറെ ശ്രദ്ധിക്കപ്പെട്ട ക്യൂനിലെ അഭിനയത്തിന് കങ്കണയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. പിന്നീട് തനു വെഡ്സ് മനു റിട്ടേൺസ് ഉൾപ്പെടെ ഹിറ്റ് സിനിമകളിൽ കങ്കണ നായികയായെത്തി. 

'​ഗ്യാങ്സ്റ്ററിൽ അഭിനയിക്കുന്നതിന് മുമ്പ് താൻ ഒരു പോൺ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങിയിരുന്നെന്നും കങ്കണ മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. വളരെ മോശമായ ഒരു ഓഫർ ലഭിച്ചതായി ഞാൻ ഓർക്കുന്നു.

പക്ഷെ, ശരി ഇത് ചെയ്യാം എന്ന് ഞാൻ കരുതി' 'പിന്നെ അതിന്റെ ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എനിക്ക് ധരിക്കാൻ ഒരു മേലങ്കി നൽകി. അതിനുള്ളിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒരു ബ്ലൂ ഫിലിം ആയാണ് എനിക്ക് തോന്നിയത്. ഇത് ശരിയല്ലെന്ന് എനിക്ക് തോന്നി,' കങ്കണ പറഞ്ഞു.

ഇതിനിടയിൽ ​ഗ്യാങ്സ്റ്റർ എന്ന സിനിമയുടെ ഓഫർ വന്നപ്പോൾ ഈ സിനിമ ചെയ്യാതെ ​ഗ്യാങ്സ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്ന് കങ്കണ പറഞ്ഞു. ആ സമയത്ത് പ്രൊഡ്യൂസർ ദേഷ്യപ്പെട്ടു.

കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കാരണം ഞാനാ സിനിമ ഉപേക്ഷിക്കുകയാണ് ചെയ്തത്. എനിക്കന്ന് 17, 18 വയസ്സാണ് പ്രായം. ​ഗ്യാങസ്റ്ററിന്റെ ഓഫർ ലഭിച്ചില്ലായിരുന്നെങ്കിൽ ഞാനാ സിനിമ ചെയ്തേനെ. എല്ലാ ഓഫറുകൾക്കും യെസ് പറയുകയായിരുന്നു ഞാനെന്നും കങ്കണ വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/65406/there-was-nothing-else-inside-kangana-about-going-to-act-in-pon-movie)