പാണ്ടി എന്റെ പേരിലും അമ്പലം ഉണ്ടാക്കിയിട്ടുണ്ട്; തെളിവുണ്ടെന്ന് സൗപര്‍ണിക

പാണ്ടി എന്റെ പേരിലും അമ്പലം ഉണ്ടാക്കിയിട്ടുണ്ട്; തെളിവുണ്ടെന്ന് സൗപര്‍ണിക
2022-08-31T16:09:00 | By Susmitha Surendran

തമിഴ്‌നാട്ടില്‍ തനിക്ക് അമ്പലമുണ്ടെന്ന ഹണി റോസിന്റെ പരാമര്‍ശം വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു. ഹണി റോസ് തള്ളുകയാണെന്നായിരുന്നു ചിലരുടെ പരിഹാസം. എന്നാല്‍ ഇത് അങ്ങനെയല്ലെന്നാണ് നടി സൗപര്‍ണിക പറയുന്നത്.

തന്റെ പേരിലും തമിഴ്നാട്ടില്‍ അമ്പലമുണ്ടെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സൗപര്‍ണികയുടെ പ്രതികരണം.


ആ വാക്കുകള്‍ വായിക്കാം ...

ഹലോ നമസ്‌കാരം,

തന്റെ പേരില്‍ അമ്പലം ഉണ്ടാക്കിയെന്ന് പറയുന്ന ഹണി റോസിന്റെ വീഡിയോ ഞാന്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഇതിന് ശേഷം പുള്ളിക്കാരിയെ ആളുകള്‍ ട്രോളുന്നതും കണ്ടിരുന്നു. പക്ഷെ ട്രോളേണ്ട ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്.

എന്താണെന്ന് വച്ചാല്‍ കഴിഞ്ഞ 15 വര്‍ഷമായി പാണ്ടി എന്നു പറയുന്നൊരാള്‍ എന്നെ വിളിക്കാറുണ്ട്. പുള്ളിക്കാരിയോട് പറയുന്ന അതേ കാര്യങ്ങള്‍ എന്നോടും പറയാറുണ്ട്.


എന്റെ ജന്മദിനം, ആനിവേഴ്സറി, എന്റെ ബന്ധുക്കളുടെ ജന്മദിനം ഒക്കെ അദ്ദേഹം ആഘോഷിക്കുകയും പായസമുണ്ടാക്കുകയും ചെയ്യാറുണ്ട് എന്നാണ് പറയുന്നത്. എന്റെ പേരില്‍ അമ്പലം വരെ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്.

ഇതിന്റെ പേരില്‍ ഭര്‍ത്താവും സുഹൃത്തുക്കളുമൊക്കെ എന്നെ സ്ഥിരം കളിയാക്കാറുണ്ട്. എന്റെ പേരില്‍ അമ്പലമുണ്ടാക്കിയെന്ന് പറയുന്നാള്‍ ഹണിയുടെ പേരില്‍ അമ്പലം ഉണ്ടാക്കുമല്ലോ എന്നാണ് സൗപര്‍ണിക ചോദിക്കുന്നത്.

Content Highlight: Don't be trolling honey, Pandi has made a temple in my name too; Souparnika that there is proof

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup