---
title: "കടലിൽ വലയിറിഞ്ഞ് ടോവിനോ തോമസ്, ചിത്രം "
english_title: "Now a picture of Tovino is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65259/now-a-picture-of-tovino-is-going-viral"
published_at: "2022-08-31T07:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ebc2a9226a_tovino.jpg"
keywords: []
---

# കടലിൽ വലയിറിഞ്ഞ് ടോവിനോ തോമസ്, ചിത്രം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര യുവ നടന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര യുവ നടന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. 

അതേസമയം ഇപ്പോൾ ഡോക്ടർ ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങൾ എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. കാസർകോട് പശ്ചാത്തലം ആക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇന്ദ്രൻസ് ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവിടെയുള്ള ഒരു റിസോർട്ടിലാണ് താരം ഇപ്പോൾ താമസിക്കുന്നത്. ഉച്ചയ്ക്ക് ബീച്ചിലേക്ക് നടക്കാൻ ഇറങ്ങിയപ്പോൾ ആണ് താരം മീൻ പിടിക്കുന്ന ആളുകളെ കണ്ടത്.

ഇതിനിടയിൽ ആയിരുന്നു മീൻ പിടിക്കാൻ ഇവരുടെ ഒപ്പം താരം കൂടിച്ചേർന്നത്. അങ്ങനെയായിരുന്നു ടോവിനോ വല എറിഞ്ഞത്. വലയെറിഞ്ഞപ്പോൾ താരത്തിന് കിട്ടിയത് എന്താണ് എന്ന് കണ്ടോ? കാര്യമായ മീൻ തടഞ്ഞു എന്നാണ് ഒപ്പം ഉണ്ടായിരുന്ന ആളുകൾ പറയുന്നത്. നട്ടുച്ചയ്ക്ക് ആണ് താരം മീൻ പിടിക്കാൻ പോയത്.

മീൻകാർ ആണ് വല എറിയുന്ന വിധം താരത്തിനു കാണിച്ചുകൊടുത്തത്. അപ്പോഴായിരുന്നു തനിക്കും വല എറിയണം എന്ന മോഹം ടോവിനോ തോമസ് പറഞ്ഞത്.

അതേസമയം ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയ്ക്ക് ശേഷം താരവും നിമിഷ സജയനും ഒരുമിച്ചു അഭിനയിക്കുന്ന സിനിമ കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. അവാർഡ് സിനിമകൾ ധാരാളം സംവിധാനം ചെയ്യുന്ന സംവിധായകരിൽ ഒരാൾ ആണ് ഡോക്ടർ ബിജു. അതുകൊണ്ടുതന്നെ ഈ സിനിമയ്ക്ക് അവാർഡ് കിട്ടും എന്ന കാര്യത്തിൽ സംശയം ഒന്നും തന്നെ വേണ്ട. ടോവിനോക്കി മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആണോ അതോ ദേശീയ അവാർഡ് ആണോ കിട്ടാൻ പോകുന്നത് എന്ന കാര്യത്തിൽ മാത്രമാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65259/now-a-picture-of-tovino-is-going-viral)