---
title: "നവ്യാനായർ ഈ വീഡിയോയിൽ എന്താണ് ചെയ്യുന്നത് എന്ന് കണ്ടോ?രസകരമായ വീഡിയോ "
english_title: "See what Navyanair is doing in this video? Interesting video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65252/see-what-navyanair-is-doing-in-this-video-interesting-video"
published_at: "2022-08-31T06:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630eb3cd467f3_navya_nayar.jpg"
keywords: []
---

# നവ്യാനായർ ഈ വീഡിയോയിൽ എന്താണ് ചെയ്യുന്നത് എന്ന് കണ്ടോ?രസകരമായ വീഡിയോ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യാനായർ. വിവാഹത്തിനുശേഷം താരം സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് താരം ഒരുത്തി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യാനായർ. വിവാഹത്തിനുശേഷം താരം സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് താരം ഒരുത്തി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇരുകയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

ഇപ്പോൾ നവ്യയുടെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ആരാണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത് എന്ന് അറിയുമോ?

നവ്യയുടെ സഹോദരനാണ് രാഹുൽ. രാഹുലാണ് ഇപ്പോൾ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരു കാർ യാത്രയ്ക്കിടയിൽ ആണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയിട്ട് കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചിട്ട് ആണ് നവ്യാനായർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഒറ്റനോട്ടത്തിൽ നവ്യാനായർ ചിരിക്കുകയാണ് എന്ന് തോന്നുന്നു. എന്നാൽ യഥാർത്ഥത്തിൽ സംഗതി അങ്ങനെയല്ല.

നവ്യാനായർ ഉറങ്ങുകയാണ്. കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചിട്ടാണ് താരമുറങ്ങുന്നത് പോലും. ഇതിനിടയിൽ ചേച്ചി അറിയാതെ അനിയൻ വീഡിയോ എടുക്കുകയാണ്. രാഹുൽ തട്ടി വിളിക്കുമ്പോൾ ആണ് നവ്യ ഞെട്ടി ഉണരുന്നത്. ക്യാമറ കണ്ടു ചമ്മുന്ന നവ്യയെ വീഡിയോയിൽ കാണാം. ഒപ്പം ഇവരുടെ മകൻ സായി കൂടി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65252/see-what-navyanair-is-doing-in-this-video-interesting-video)