---
title: "സ്വന്തം കുഞ്ഞിനെ ഭാവനയെ കൊണ്ട് പേര് ഇടീപ്പിച്ച് ആരാധക ദമ്പതികൾ"
english_title: "A new video of actress Bhavana is now gaining attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/65223/a-new-video-of-actress-bhavana-is-now-gaining-attention-on-social-media"
published_at: "2022-08-30T20:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630e23e5a1ed8_bhavana.jpg"
keywords: []
---

# സ്വന്തം കുഞ്ഞിനെ ഭാവനയെ കൊണ്ട് പേര് ഇടീപ്പിച്ച് ആരാധക ദമ്പതികൾ

> **Lead Summary:** നടി ഭാവനയുടെ പുതിയൊരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. തിരുകൊച്ചി ജ്വല്ലേഴ്സ് ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു. താരത്തെ കാണാൻ നിരവധി ആരാധകരാണ് ഉദ്ഘാടന സ്ഥലത്ത് തടിച്ചു കൂടിയത്. പുതുപുത്തൻ ഹെയർ സ്റ്റൈലിൽ അതിസുന്ദരി ആയിട്ടാണ് താരം ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.

## Article Content

നടി ഭാവനയുടെ പുതിയൊരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. തിരുകൊച്ചി ജ്വല്ലേഴ്സ് ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു. താരത്തെ കാണാൻ നിരവധി ആരാധകരാണ് ഉദ്ഘാടന സ്ഥലത്ത് തടിച്ചു കൂടിയത്. പുതുപുത്തൻ ഹെയർ സ്റ്റൈലിൽ അതിസുന്ദരി ആയിട്ടാണ് താരം ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ താരത്തെ കാത്ത് മറ്റൊരു സർപ്രൈസും വേദിയിൽ ഉണ്ടായിരുന്നു. താരത്തെ കാണുവാൻ ഒരു ആരാധക ദമ്പതികളും സ്ഥലത്ത് എത്തിയിരുന്നു. ഭാവന ഒരുപാട് ഇഷ്ടപ്പെടുന്ന ആരാധക ദമ്പതികൾ ആയിരുന്നു ഇവർ.

**

തങ്ങളുടെ രണ്ടുമാസം പ്രായമുള്ള മകൾക്ക് ഭാവനയെ കൊണ്ട് പേര് ഇടീക്കണമെന്നും ഇവർക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഈ ഒരു ആഗ്രഹമാണ് വേദിയിൽ വെച്ച് ഇവർ സഫലമാക്കിയത്. സമൃദ്ധ എന്നാണ് കുഞ്ഞിന് താരം നൽകിയ പേര്. മാതാപിതാക്കൾ പറഞ്ഞതിന് അനുസരിച്ചാണ് ഭാവന കുഞ്ഞിന് പേര് നൽകിയത്.

ഇതിൻറെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിൽ തിരിച്ചെത്തുവാൻ ഒരുങ്ങുകയാണ് ഭാവന.

[https://youtu.be/vMQfDY_YnCM**](https://youtu.be/vMQfDY_YnCM)

താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ൻ്റിക്കാക്കാക്കൊരു പ്രമണ്ടാർന്ന് ‘ . ഷറഫുദ്ദീനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏതാണ്ട് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഭാവന മലയാളത്തിൽ അഭിനയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65223/a-new-video-of-actress-bhavana-is-now-gaining-attention-on-social-media)