---
title: "എം വി ഗോവിന്ദനെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബന്‍"
english_title: "Kunchacko Boban visited MV Govindan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65163/kunchacko-boban-visited-mv-govindan"
published_at: "2022-08-30T15:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ddbd5039a1_m_v__govindan_and_kunchako_boban.jpg"
keywords: []
---

# എം വി ഗോവിന്ദനെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബന്‍

> **Lead Summary:** സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദനെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബന്‍.നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബന് ഒപ്പം ഉണ്ടായിരുന്നു.

## Article Content

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദനെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബന്‍.നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബന് ഒപ്പം ഉണ്ടായിരുന്നു.

നടന്റെ പുതിയ ചിത്രം ‘ന്നാ താന്‍ കേസ് കൊടി’ന്റെ നിര്‍മ്മാതാവാണ് സന്തോഷ്. എം വി ഗോവിന്ദനും ഭാര്യ പി കെ ശ്യാമളയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ സന്തോഷ് ടി കുരുവിളയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

കലയും പ്രത്യയശാസ്ത്രവും സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണെന്നും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ‘സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത സഖാവ് എം.വി ഗോവിന്ദന്‍ മാഷിനും പത്‌നി ശ്രീമതി പി കെ ശ്യാമളയ്ക്കുമൊപ്പം അല്‍പ്പനേരം.

[**https://www.facebook.com/santhoshtkuruvilla/posts/10225636340887319**](https://www.facebook.com/santhoshtkuruvilla/posts/10225636340887319)**

ഞാന്‍ ഏറെ ബഹുമാനിയ്ക്കുകയും ആദരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം. എന്നിലെ പഴയ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന സ്ഥാനാരോഹണമാണിത് കലയും പ്രത്യയശാസ്ത്രവും പരസ്പര്യത്തിന്റെ, സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണ്.

ഞാനും പ്രിയ നടന്‍ കുഞ്ചാക്കോ ബോബനും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു’- സന്തോഷ് ടി കുരുവിള കുറിച്ചു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് വിജയ് മാധവും, ദേവിക നമ്പ്യാരും. തങ്ങളുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട് ഈ താരങ്ങള്‍. ഇപ്പോഴിതാ അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷമാണ് ദേവിക അറിയിച്ചിരിക്കുന്നത് .

ഇവരുടെ യൂട്യൂബ് ചാനല്‍ വഴി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താരങ്ങളുടെ പുതിയ വ്‌ലോഗ് ഒന്നും കാണാതെ വന്നതോടെ ചോദ്യവുമായി ആരാധകര്‍ എത്തി , ഇതോടെയാണ് ദേവിക ഗര്‍ഭിണിയാണെന്ന് വിജയ് മാധവന്‍ പറഞ്ഞത് .

‘ഇത്രയും നാള്‍ എന്തുകൊണ്ട് വ്ളോഗ് ഒന്നും ചെയ്തില്ല എന്ന് ഒരുപാട് പേര്‍ ചോദിച്ചു. അതിന് യഥാര്‍ത്ഥ കാരണം ഞാനല്ല, നായികയാണ്. നായിക ഗര്‍ഭിണിയാണ്.’ എന്ന് വിജയ് മാധവ് പറഞ്ഞപ്പോള്‍ ഉടന്‍ ദേവിക ഇടപെട്ടു, ‘പിന്നെ മറ്റാരാണ് കാരണക്കാരന്‍’ എന്ന് ആളുകള്‍ ചോദിയ്ക്കും. ഈ ഗര്‍ഭത്തിന്റെ കാരണക്കാരന്‍ ഞാന്‍ തന്നെയാണ്, പക്ഷെ വീഡിയോ ഇടാത്തതിന്റെ കാരണക്കാരി ആരാണെന്നാണ് ഞാന്‍ പറഞ്ഞത് എന്ന് വിജയ് തിരുത്തി.

ഇപ്പോള്‍ ഛര്‍ദ്ദിയോട് ചര്‍ദ്ദിയാണെന്നും ദേവിക പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോഴേക്കും ഛര്‍ദ്ദിയ്ക്കുക, വ്ളോഗ് ചെയ്യാന്‍ പോയിട്ട് എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റുന്നില്ലെന്നും താരം പറഞ്ഞു.

ഇപ്പോള്‍ മൂന്ന് മാസം ആയി ദേവികക്ക്. മൂന്ന് മാസം ആയിട്ടേ പുറത്ത് എല്ലാവരോടും പരസ്യപ്പെടുത്താന്‍ പാടുള്ളൂ എന്ന് വീട്ടില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. അതുകൊണ്ട് ആണ് പറയാന്‍ ഇത്രയും വൈകിയത് എന്നും നടി പറഞ്ഞു.

ഏറെ നാളത്തെ പരിചയത്തിനു ശേഷമാണ് ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതൊരിക്കലും പ്രണയ വിവാഹമല്ലെന്നും പക്കാ അറേഞ്ച് മാര്യേജ് ആയിരിക്കുമെന്നും ദേവിക പറഞ്ഞിരുന്നു. നേരത്തെ പരിചയമുണ്ടെങ്കിലും തങ്ങള്‍ നല്ല അടുത്ത സുഹൃത്തുക്കളായിരുന്നു , പിന്നീടാണു വിവാഹത്തെക്കുറിച്ച് ചിന്തിച്ചതെന്നും താരം പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/65163/kunchacko-boban-visited-mv-govindan)