---
title: "പുതിയ വിശേഷ വാർത്ത അറിയിച്ചു മുക്തയും ഭർത്താവും"
english_title: "Mukta and her husband announced the happy news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65125/mukta-and-her-husband-announced-the-happy-news"
published_at: "2022-08-30T13:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630dbd74968c0_muktha.jpg"
keywords: []
---

# പുതിയ വിശേഷ വാർത്ത അറിയിച്ചു മുക്തയും ഭർത്താവും

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മുക്ത. ഒരുകാലത്ത് മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാൾ ആയിരുന്നു ഇവർ. സുരേഷ് ഗോപി ഉൾപ്പെടെ നിരവധി മലയാളം സൂപ്പർ താരങ്ങളുടെ നായിക ആയി താരം അഭിനയിച്ചിരുന്നു. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മുക്ത. ഒരുകാലത്ത് മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാൾ ആയിരുന്നു ഇവർ. സുരേഷ് ഗോപി ഉൾപ്പെടെ നിരവധി മലയാളം സൂപ്പർ താരങ്ങളുടെ നായിക ആയി താരം അഭിനയിച്ചിരുന്നു. 

വിവാഹശേഷം താരം സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുക്കുകയായിരുന്നു. അടുത്തിടെ ആയിരുന്നു താരം ടെലിവിഷൻ മേഖലയിലൂടെ തിരിച്ചുവന്നത്. സ്റ്റാർ മാജിക് അടക്കമുള്ള പരിപാടികളിൽ താരം പിന്നീട് സജീവമായി. തിരിച്ചുവരവിൽ ധാരാളം ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. നടിയുടെ ഓരോ ചെറിയ വിശേഷങ്ങളും പിന്നീട് വലിയ രീതിയിൽ വാർത്തയാകുവാൻ തുടങ്ങി.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ചെറുതും വലുതുമായ തൻറെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് വൈറലായി മാറിയിരിക്കുന്നത്. താരം തന്നെയാണ് ഈ വാർത്ത ഇൻസ്റ്റാഗ്രാം വഴി അറിയിച്ചിരിക്കുന്നത്. നിരവധി പ്രേക്ഷകർ ആണ് ഇപ്പോൾ താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏഴു വർഷങ്ങളായി എന്നാണ് താരവും ഭർത്താവും അറിയിക്കുന്നത്. പിണങ്ങിയും  താങ്ങായും തണലായും ഒരുമിച്ചുള്ള ഏഴ് വർഷങ്ങൾ എന്നാണ് ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ. ഭർത്താവിനും മകൾക്കും ഒപ്പമാണ് താരം ഈ ചിത്രം എടുത്തിരിക്കുന്നത്.

റിങ്കു ടോമി എന്നാണ് ഭർത്താവിൻറെ പേര്. ഭർത്താവിനെ പ്രത്യേകം വിവാഹ വാർഷിക ആശംസകൾ നേരുവാനും താരം മറന്നില്ല. അതേസമയം മനോഹരമായി ഒരു സിൽക്ക് ചുരിദാറിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. അതേ നിറത്തിലുള്ള ഷർട്ട് അണിഞ്ഞു കൊണ്ടാണ് ഭർത്താവ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനോട് ചേരുന്ന ഒരു കുട്ടി ഫ്രോക്ക് അണിഞ്ഞാണ് മകൾ കണ്മണി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65125/mukta-and-her-husband-announced-the-happy-news)