---
title: "ചിത്രത്തിൽ കാണുന്ന ഈ കുട്ടിയെ മനസ്സിലായോ? ചിത്രം വൈറൽ "
english_title: "Do you understand this child in the picture? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65102/do-you-understand-this-child-in-the-picture-the-picture-went-viral"
published_at: "2022-08-30T11:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630dac3261366_ananya.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന ഈ കുട്ടിയെ മനസ്സിലായോ? ചിത്രം വൈറൽ 

> **Lead Summary:** സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു ചെറിയ പെൺകുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു ചെറിയ പെൺകുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

ഒരു മിണ്ടാപൂച്ചയെ പോലെ ആണ് ഈ പെൺകുട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു ഫാമിലി ഫോട്ടോ ആണ് ഇപ്പോൾ ഈ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അച്ഛനെയും അമ്മയുടെയും ഒപ്പമാണ് ഈ പെൺകുട്ടി നിൽക്കുന്നത്. ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇവർ എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.

അഭിനയത്തിൽ മാത്രമല്ല അമ്പെയ്ത്തിലും ബൈക്ക് റേസിങ്ങിലും പുലി ആണ് ഈ പെൺകുട്ടി. അനന്യ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.

പെരുമ്പാവൂരിൽ ആണ് താരം ജനിക്കുന്നത്. ആയില്ല എന്നാണ് നടിയുടെ യഥാർത്ഥ പേര്. ചില സിനിമകളിൽ താരം ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് പോസിറ്റീവ് എന്ന സിനിമയിലൂടെ ആണ് താരം നായികയായി അരങ്ങേറുന്നത്.

മലയാളത്തിനു പുറമേ നിരവധി തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് ആയിരുന്നു നടിയുടെ വളർച്ച. നിരവധി അന്യഭാഷാ സിനിമകളിൽ ആണ് താരത്തിന് അവസരം ലഭിച്ചത്.

അതുപോലെ തന്നെ ആർച്ചറി മത്സരത്തിൽ സംസ്ഥാന ദേശീയതലത്തിൽ താരം രണ്ടുതവണ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. അതുപോലെ തന്നെ മോട്ടോർസൈക്കിൾ റേസിങ്ങിൽ ഒരുപാട് താല്പര്യമുള്ള വ്യക്തിയാണ് അനന്യ. ബുള്ളറ്റ് ഓടിക്കാൻ വിദഗ്ധ ആണ് അനന്യ. ഇവരുടെ സഹോദരൻ അർജുൻ അടുത്തിടെ വിവാഹിതനായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/65102/do-you-understand-this-child-in-the-picture-the-picture-went-viral)