logo

അധോലോക നായകനായി പ്രഭാസ്

Published at Dec 6, 2020 10:24 AM അധോലോക നായകനായി പ്രഭാസ്

തെന്നിന്ത്യന്‍ പ്രേഷകരുടെ പ്രിയ താരമാണ് പ്രഭാസ് .  ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്.

കെജിഎഫ് ഫെയിം പ്രശാന്ത് നീലിന്റെ സിനിമയിലാണ് ഇനി പ്രഭാസ് അഭിനയിക്കുക. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വലിയ തരംഗമായിരുന്നു.

സാലാര്‍ എന്ന സിനിമയിലാണ് പ്രഭാസ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ വ്യക്തമാക്കിയിരുന്നില്ല.


സിനിമയുടെ കഥ സംബന്ധിച്ചാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്.മാഫിയ ഗാംഗ്‍സിന്റെ പശ്ചാത്തലത്തിലാണ് സിനിമ. തന്റെ തന്നെ കന്നഡ സിനിമയായ ഉഗ്രത്തിന്റെ തിരക്കഥ പ്രശാന്ത് നീല്‍ മാറ്റിയെഴുതുകയാണ് എന്നാണ് വാര്‍ത്ത.

അധോലോക നായകനായിട്ടായിരിക്കും പ്രഭാസ് ചിത്രത്തില്‍ അഭിനയിക്കുക. കൊല്ലപ്പെട്ട സുഹൃത്തിന് പകരം ക്രിമിനല്‍ ഗാംഗിനെ ഏറ്റെടുക്കുകയാണ് പ്രഭാസിന്റെ കഥാപാത്രം.

രാധാ കൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ആണ് പ്രഭാസ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന ചിത്രം.രാധേ ശ്യാമിന്റെ ഇറ്റലിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പ്രഭാസ് തിരിച്ചെത്തിയിരുന്നു.

Prabhas has gained a lot of fans inside and outside the country with her single 'Bahubali'

Related Stories
ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

Feb 19, 2021 06:30 PM

ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

ദൃശ്യത്തിന്റെ ആദ്യ ഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രീപ്രിയ ആണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലും...

Read More >>
ഹെലന്റെ തമിഴ് റീമേക്ക്   ഒരുങ്ങുന്നു

Feb 19, 2021 05:59 PM

ഹെലന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളത്തില്‍ ലാല്‍ ചെയ്ത അച്ഛന്‍ കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യനാണ് തമിഴില്‍...

Read More >>
Trending Stories