---
title: "ഇന്റർവ്യൂവിൽ കണ്ടപോലെ തന്നെ ഒന്നും മിണ്ടില്ല; ആരതിയെ കുറിച്ച് റോബിൻ"
english_title: "The video shared by Robin with Aarti is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/65091/the-video-shared-by-robin-with-aarti-is-now-going-viral"
published_at: "2022-08-30T11:32:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630da808294c1_robin_radhakrishnan.jpg"
keywords: []
---

# ഇന്റർവ്യൂവിൽ കണ്ടപോലെ തന്നെ ഒന്നും മിണ്ടില്ല; ആരതിയെ കുറിച്ച് റോബിൻ

> **Lead Summary:** ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. എഴുപത് ദിവസം മാത്രമെ ഹൗസിൽ നിൽക്കാൻ സാധിച്ചുള്ളൂവെങ്കിലും ഒരു പൂരത്തിനുള്ള ആരാധകരെ ആ കുറഞ്ഞ ദിവസത്തിനുള്ളിൽ‍ റോബിൻ സാമ്പദിച്ചു. 

## Article Content

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. എഴുപത് ദിവസം മാത്രമെ ഹൗസിൽ നിൽക്കാൻ സാധിച്ചുള്ളൂവെങ്കിലും ഒരു പൂരത്തിനുള്ള ആരാധകരെ ആ കുറഞ്ഞ ദിവസത്തിനുള്ളിൽ‍ റോബിൻ സാമ്പദിച്ചു. 

മോട്ടിവേഷൻ സ്പീക്കർ, ഡോക്ടർ എന്നീ ടാ​ഗ് ലൈനുകളുമായിട്ടാണ് റോബിൻ ബി​ഗ് ബോസിലെത്തിയത്. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതനാകുമെന്നും റോബിൻ ആരാധകരെ അറിയിച്ചത്. നടി, മോ‍ഡൽ, സംരംഭക എന്നീ നിലകളിൽ തിളങ്ങുന്ന ആരതി പൊടിയാണ് റോബിന്റെ വധു. ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷം ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോഴാണ് റോബിനും ആരതിയും ആദ്യമായി കണ്ടുുമുട്ടുന്നത്. അപ്പോൾ മുതൽ ഇരുവരേയും ചേർത്ത് നിരവധി വീഡിയോകളും വാർത്തകളും വന്നിരുന്നു. 

അങ്ങനെ സൗഹൃദത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. ഫെബ്രുവരിയിൽ വിവാഹ നടന്നേക്കുമെന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ആരതിയുടെ സ്വഭാവത്തെ കുറിച്ച് റോബിൻ പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഇന്റർവ്യൂവിൽ കണ്ടപോലെ തന്നെയാണ് ആരതിയുടെ സ്വഭാവമെന്നും ഒന്നും സംസാരിക്കില്ലെന്നും എന്ത് ചോദിച്ചാലും ചിരിച്ചുകൊണ്ടിരിക്കുമെന്നും റോബിൻ പറഞ്ഞു. ആരതിക്കൊപ്പമുള്ള പുതിയ റീൽ പങ്കുവെച്ചപ്പോഴാണ് റോബിൻ ആരതിയുടെ സ്വഭാവത്തെ കുറിച്ച് പറഞ്ഞത്. റോബിൻ ആരതിയോട് താൻ പറയുന്നപോലെ തിരുവനന്തപുരം ഭാഷ പറയാൻ ആവശ്യപ്പെടുന്നുണ്ട്. 

ചലഞ്ച് പോലെയാണ് ആവശ്യവുമായി റോബിൻ എത്തിയത്. 'എന്തര് അപ്പി സുഖങ്ങളൊക്കെ തന്നെ?' എന്ന ഡയലോ​ഗാണ് റോബിൻ ആരതിയോട് അതേപോലെ തന്നെ ആവർത്തിച്ച് പറയാൻ അവശ്യപ്പെടുന്നത്. എന്നാൽ ആരതി അത് പറയാൻ തയ്യാറാകാതെ നാണം കുണുങ്ങി നിൽക്കുകയാണ്.

ശേഷം തിരുവനന്തപുരം ഭാഷയിലല്ലെങ്കിൽ തൃശൂർ ഭാഷയിലെങ്കിലും സംസാരിക്കാനാണ് റോബിൻ ആരതിയോട് ആവശ്യപ്പെടുന്നത് അപ്പോഴാണ് റോബിൻ ആരതിയുടെ സ്വഭാവത്തെ കുറിച്ച് പറഞ്ഞത്. ഇന്റർവ്യൂവിൽ കണ്ടപോലെ തന്നെ ആരതി അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലെന്നും എന്ത് പറഞ്ഞാലും ചിരിച്ചോണ്ട് നിൽക്കുന്ന പ്രകൃതമാണെന്നും റോബിൻ പറഞ്ഞത്. 

റോബിൻ ആരതി ഫാൻസ് നിരവധി സോഷ്യൽമീഡിയയിലുണ്ട്. പുതിയ വീഡിയോയും വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഇന്നതേതക്കുള്ള കണ്ടന്റായി, രണ്ടാളും ക്യൂട്ടാണ് തുടങ്ങിയ കമന്റുകളാണ് റോബിൻ-ആരതി ജോഡിയുടെ പുതിയ വീഡിയോയ്ക്ക് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65091/the-video-shared-by-robin-with-aarti-is-now-going-viral)