ഇന്ന് പുത്തൻ മോഡലുകളുടെ കാലമാണ്. മലയാളികൾ ആർത്തുല്ലസിക്കുന്ന ഫോട്ടോകൾ ആണ് ദിനംപ്രതി എത്തുന്നത്, സ്ത്രീ പുരുഷഭേദമന്യേ പുത്തൻ മോഡലുകൾ എത്തുമ്പോൾ കാലങ്ങൾക്ക് ഇപ്പുറം കുടുംബത്തിന്റെ പിന്തുണയോടെ മോഡലിംഗ് രംഗത്തിൽ ഇപ്പോൾ നിരവധി ആളുകൾ എത്തുന്നത്.
അത്തരത്തിൽ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി മോഡലിംഗ് രംഗത്ത് സജീവമായ ആൾ ആണ് ജീവ നമ്പ്യാർ. കഴിഞ്ഞ ലോക്ക് ഡൌൺ കാലത്തിൽ മോഡലിംഗ് രംഗത്തിന് ലഭിച്ച സമ്മാനം ആയിരുന്നു ജീവ. ഭർത്താവിനൊപ്പം ഔട്ടിങ് പോകുമ്പോൾ എടുക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ അടക്കം പോസ്റ്റ് ചെയ്യുകയും തുടർന്ന് ജീവയിൽ മോഡൽ ആകാനുള്ള ഭംഗി ഫോട്ടോഗ്രാഫർ അമൽ മോഹൻ കണ്ടെത്തുന്നതോടെയാണ് ജീവ മോഡൽ ആയി വരുന്നത്.
ആദ്യ ഫോട്ടോഷൂട്ട് കൊച്ചിയിൽ വെച്ചായാണ് നടക്കുന്നത്. നീല നിറത്തലുള്ള സാരിയിൽ എത്തിയ ആദ്യ ഫോട്ടോഷൂട്ടിൽ തന്നെ തനിക്ക് ശ്രദ്ധ നേടാൻ കഴിഞ്ഞുവെന്ന് ജീവ പറയുന്നു. തുടർന്ന് നിരവധി അവസരങ്ങൾ തന്നെ തേടിയെത്തിയെന്നും ജീവ പറയുന്നു. , : ഒന്നര വർഷമായിട്ടുള്ളൂ താൻ മോഡലിംഗ് രംഗത്തേക്ക് വന്നിട്ട്.
നിരവധി ആളുകൾ തന്റെ ഫോട്ടോസിനെ പ്രകീർത്തിച്ചു രംഗത്ത് വരാറുണ്ട്. അതുപോലെ മോശം കമ്മെന്റുകളും ഇഷ്ടപോലെ ഉണ്ട്. എന്നാൽ ഇത്തരത്തിൽ ഉള്ള മോശം കമന്റുകളാണ് ഇന്നത്തെ ട്രെൻഡ് എന്ന് ജീവ പറയുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ജീവ അവിടെ നിന്നും ആണ് മോഡലിംഗ് രംഗത്തെക്ക് എത്തുന്നത്. മോഡലിംഗ് രംഗത്ത് വന്നതോടെ താൻ പ്രതീക്ഷിച്ചതിലും തിരക്കേറിയ മോഡൽ ആയി മാറി.
സ്വന്തം സുജാത എന്ന സൂര്യ ടിവിയിലെ സീരിയലിൽ മികച്ച ഒരു വേഷം ചെയ്യാൻ തനിക്ക് സാധിച്ചു. നിരവധി അവസരങ്ങൾ മോഡലായി എത്തിയതിന് ശേഷം ലഭിച്ചുവെന്ന് ജീവ പറയുന്നു. ഇപ്പോൾ ജെ ജെ ആഡ്‌സ് ഫോട്ടോഗ്രാഫിക്ക് വേണ്ടി എടുത്ത ജീവയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.
മോഡേൺ ലുക്കിൽ ആണ് ഇത്തവണ ജീവ എത്തിയത്. ഹോളിവുഡ് നായികയെ പോലെയുണ്ട് ഇപ്പോൾ കാണാൻ എന്നാണ് ആരാധകർ പറയുന്നത്.
ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിനടുത്ത് ഫോളോവേർസ് ഉണ്ട് ജീവക്ക്. ജീവ ഇടുന്ന ഓരോ ഫോട്ടോസും നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആകുന്നത്. നെഗറ്റീവ് കമന്റ് വന്നാൽ അത്തരം കമെന്റുകൾക്ക് കൃത്യമായ മറുപടി നൽകുന്ന ആൾ കൂടി ആണ് ജീവ. ചുവപ്പിലെ സുന്ദരി എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
Content Highlight: Model Jeeva Nambiar's photos go viral ...

































