---
title: "ഒമ്പത് കോടിയുടെ പാൻ മസാല പരസ്യം നിരസിച്ച് കാര്‍ത്തിക് ആര്യൻ"
english_title: "Karthik Aryan rejected the 9 crore pan masala ad"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64969/karthik-aryan-rejected-the-9-crore-pan-masala-ad"
published_at: "2022-08-29T18:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cbc54069d5_karthik_aryan.jpg"
keywords: []
---

# ഒമ്പത് കോടിയുടെ പാൻ മസാല പരസ്യം നിരസിച്ച് കാര്‍ത്തിക് ആര്യൻ

> **Lead Summary:** വൻ പ്രതിഫലമുള്ള പാൻ മസാല പരസ്യത്തിന്റെ ഓഫര്‍ നിരസിച്ച് ബോളിവുഡ് യുവതാരം കാര്‍ത്തിക് ആര്യൻ. ഒമ്പത് കോടിയുടെ ഓഫറാണ് കാര്‍ത്തിക് ആര്യൻ നിരസിച്ചത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാൻ താല്‍പര്യമില്ലെന്ന കാരണത്താലാണ് കാര്‍ത്തിക് ആര്യൻ പരസ്യ ഓഫര്‍ നിരസിച്ചത്.

## Article Content

വൻ പ്രതിഫലമുള്ള പാൻ മസാല പരസ്യത്തിന്റെ ഓഫര്‍ നിരസിച്ച് ബോളിവുഡ് യുവതാരം കാര്‍ത്തിക് ആര്യൻ. ഒമ്പത് കോടിയുടെ ഓഫറാണ് കാര്‍ത്തിക് ആര്യൻ നിരസിച്ചത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാൻ താല്‍പര്യമില്ലെന്ന കാരണത്താലാണ് കാര്‍ത്തിക് ആര്യൻ പരസ്യ ഓഫര്‍ നിരസിച്ചത്.

ഒരു പ്രമുഖ പരസ്യ നിര്‍മാതാവ് വാര്‍ത്ത സ്ഥിരീകരിച്ചതായും ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത ശരിയാണ്. പാൻ മസാല പരസ്യം ചെയ്യാനുള്ള 8-9 കോടി രൂപയുടെ ഓഫര്‍ കാര്‍ത്തിക് ആര്യൻ നിരസിച്ചു.

കാര്‍ത്തിക് ആര്യന് ധാര്‍മികതകളുണ്ട്. ഇന്നത്തെ നടൻമാരില്‍ ഇത്തരം ആള്‍ക്കാര്‍ അപൂര്‍വമാണ്. യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് കാര്‍ത്തിക് ആര്യൻ ബോധവാനാണെന്നും പരസ്യ നിര്‍മാതാവ് പറയുന്നു. പാൻ മസാല പരസ്യം വേണ്ടെന്ന് വെച്ച കാര്‍ത്തിക് ആര്യനെ പിന്തുണച്ച് ഒട്ടേറെ പേരാണ് സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തുന്നത്.

അക്ഷയ് കുമാര്‍, അജയ് ദേവ്‍ഗണ്‍ തുടങ്ങിയ നടൻമാര്‍ കാര്‍ത്തിക് ആര്യനെ കണ്ടുപഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പാൻ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് അക്ഷയ് കുമാര്‍ അടക്കമുള്ളവര്‍ നേരത്തെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതേതുടര്‍ന്ന് അക്ഷയ് കുമാര്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/64969/karthik-aryan-rejected-the-9-crore-pan-masala-ad)