---
title: "കാളിയായി ബിഗ് ബോസ് താരം; ചിത്രം  വൈറൽ "
english_title: "Bigg Boss star as Kali; The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64942/bigg-boss-star-as-kali-the-picture-went-viral"
published_at: "2022-08-29T16:48:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ca089b5b42_dilsha.jpg"
keywords: []
---

# കാളിയായി ബിഗ് ബോസ് താരം; ചിത്രം  വൈറൽ 

> **Lead Summary:** ബിഗ് ബോസില്‍ നിന്നും ഇറങ്ങിയശേഷം ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ് ദില്‍ഷ പ്രസന്നന്‍. നേരത്തെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നുവെങ്കിലും, ബിഗ് ബോസിന് ശേഷമാണ് ഈ താരത്തെ കൂടുതല്‍ പേര്‍ അറിഞ്ഞത്. 

## Article Content

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയശേഷം ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ് ദില്‍ഷ പ്രസന്നന്‍. നേരത്തെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നുവെങ്കിലും, ബിഗ് ബോസിന് ശേഷമാണ് ഈ താരത്തെ കൂടുതല്‍ പേര്‍ അറിഞ്ഞത്. 

ഇപ്പോഴും തന്റെ കരിയറിന് പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് ഈ താരം. ഫോട്ടോഷൂട്ടിന്റെ മറ്റും തിരക്കിലാണ് ദില്‍ഷ .

ഇപ്പോള്‍ ദില്‍ഷ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. കാളി ആയാണ് ദില്‍ഷ എത്തിയിരിക്കുന്നത്. വന്‍ മേക്കോവറാണ് ദില്‍ഷ ഫോട്ടോഷൂട്ടില്‍ നടത്തിയിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ദില്‍ഷയാണെന്ന് പോലും പറയുകയില്ല. അനീതിക്കെതിരെ പോരാടുന്നത് എല്ലായ്‌പ്പോഴും എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അവള്‍ ധീരയും ഭയമില്ലാത്തവളും രാക്ഷസന്‍മാരെ തകര്‍ക്കുന്നവളുമാണ് എന്നാണ് ദില്‍ഷ ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/64942/bigg-boss-star-as-kali-the-picture-went-viral)