---
title: "അയേണ്‍ ബോക്സ് വെച്ച് അടിച്ചപ്പോള്‍ തലപൊട്ടി, മറക്കാനാവാത്ത വേദനകളെക്കുറിച്ച് മഞ്ജു വാര്യര്‍"
english_title: "Manju Warrier's words about her injuries in her acting career are going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64890/manju-warriers-words-about-her-injuries-in-her-acting-career-are-going-viral"
published_at: "2022-08-29T14:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c7cb6913b2_manju.jpg"
keywords: []
---

# അയേണ്‍ ബോക്സ് വെച്ച് അടിച്ചപ്പോള്‍ തലപൊട്ടി, മറക്കാനാവാത്ത വേദനകളെക്കുറിച്ച് മഞ്ജു വാര്യര്‍

> **Lead Summary:** മഞ്ജു വാര്യർ എന്ന നടിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല . മലയാളികളുടെ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് മഞ്ജു വാര്യരെ കാണുന്നത് .

## Article Content

മഞ്ജു വാര്യർ എന്ന നടിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല . മലയാളികളുടെ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് മഞ്ജു വാര്യരെ കാണുന്നത് .

താരത്തിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നെങ്കിലും താരം വീണ്ടും അഭിനയത്തിൽ സജീവമാണ് .

**

മഞ്ജു വാര്യരുടെ ഓരോ വാർത്തയും അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുള്ളത് . ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് .

അഭിനയ ജീവിതത്തില്‍ തനിക്കേറ്റ പരിക്കുകളെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിന്നത്.

ഫ്ളവേഴ്സ് ഒരുകോടി പ്രമോ വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. സിനിമാ ചിത്രീകരണത്തിനിടെ തലയ്ക്ക് അടിയേറ്റ് മൂന്ന് സ്റ്റിച്ചിട്ടിരുന്നോ എന്നായിരുന്നു ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്.

അയേണ്‍ ബോക്സ് വെച്ച് തലയില്‍ അടിക്കുന്ന സീനായിരുന്നു ചിത്രീകരിക്കുന്നത്. അയേണ്‍ ബോക്സ് ഡമ്മിയായിരുന്നുവെങ്കിലും അതില്‍ സെറ്റ് ചെയ്ത വയറും മറ്റ് കാര്യങ്ങളും ഒറിജിനലായിരുന്നു. അതുവെച്ച് എതിരെ നിന്നയാള്‍ വീശിയടിച്ചപ്പോള്‍ തല പൊട്ടുകയായിരുന്നു.

എല്ലാ സാധനങ്ങളും കൂടെ തലക്ക് വന്ന് ഇടിച്ചപ്പോഴാണ് തല പൊട്ടിയത്. പെട്ടെന്ന് തന്നെ എല്ലാവരും ചേര്‍ന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മൂന്ന് സ്റ്റിച്ച് ഇടേണ്ടി വന്നിരുന്നു. അത് മാത്രമല്ല വേറെയും പരിക്കുകള്‍ പറ്റിയിട്ടുണ്ട്. അതിന്റെ പാടുകള്‍ ഇപ്പോഴും കൈയ്യിലൊക്കെയുണ്ടെന്നുമായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. എന്തായാലും മഞ്ജു പറയുന്നത് എന്താണെന്ന് അറിയാന്‍ പരിപാടിയുടെ മുഴുനീള എപ്പിസോഡ് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

**

വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. എന്നാല്‍ വൈറലാകാനായി എന്തും ചെയ്യുന്ന അവസ്ഥ അതിരുകടക്കുകയാണ് എന്നാണ് പൊതു സമൂഹത്തിന്‍റെ അഭിപ്രായം.

എന്തായാലും ഇവിടെയൊരു രസകരമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ആനപ്പുറത്ത് കയറുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. പൊതുവേ ആനയുടെ പുറത്ത് കയറാന്‍ പലര്‍ക്കും പേടിയാണ്. ഇവിടെ ഈ പെണ്‍കുട്ടി ആനയുടെ പുറത്ത് കയറാന്‍ ശ്രമിക്കുന്നത് ആദ്യം കണ്ടാല്‍ പേടിയില്ലെന്ന് തോന്നും.

എന്നാല്‍ കയറി ഇരുന്നപ്പോഴുള്ള പെണ്‍കുട്ടിയുടെ പേടി കണ്ട് കൂടെയുള്ളവര്‍ വരെ ചിരിച്ചുപോയി. പ്രീ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടോ പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടോ ആണ് സന്ദര്‍ഭം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലായിരിക്കുന്നത്.

പെൺകുട്ടിയെ നിർബന്ധിച്ച് ആനപ്പുറത്തേയ്ക്ക് കയറ്റുന്നത് പോലെയാണ് വീഡിയോ കാണുമ്പോള്‍ തോന്നുന്നത്. പെൺകുട്ടിയെ ആനപ്പുറത്ത് കയറ്റാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ വരനും ഉണ്ട്.

കഷ്ടപ്പെട്ട് ആനപ്പുറത്ത് കയറിയ പെൺകുട്ടി മുകളിൽ കയറിയതോടെ കരച്ചിൽ ആരംഭിച്ചു. തനിക്ക് പേടിയാണെന്ന് പെണ്‍കുട്ടി പറയുന്നതായും വീഡിയോയിലുണ്ട്.

[https://www.instagram.com/reel/ChedC3fBGxS/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/ChedC3fBGxS/?utm_source=ig_embed&utm_campaign=loading)

'സൂര്യപുത്രൻ കർണൻ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. 8,553 പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. പേടിയുള്ളവര്‍ എന്തിനാണ് ഈ പണിക്ക് പോയതെന്നും താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് ആനപ്പുറത്ത് കയറ്റുന്നത് ശരിയല്ലെന്നും പലരും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/64890/manju-warriers-words-about-her-injuries-in-her-acting-career-are-going-viral)