---
title: "ആനപ്പുറത്തിരുന്ന് പേടിച്ച് കരയുന്ന വധു; വൈറലായി വീഡിയോ"
english_title: "A video of a bride riding an elephant is going viral in the cyber world."
publisher: "moviemax.in"
canonical_url: "https://moviemax.in/news/64883/a-video-of-a-bride-riding-an-elephant-is-going-viral-in-the-cyber-world"
published_at: "2022-08-29T13:48:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c7678764b3_viral.jpg"
keywords: []
---

# ആനപ്പുറത്തിരുന്ന് പേടിച്ച് കരയുന്ന വധു; വൈറലായി വീഡിയോ

> **Lead Summary:** വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. എന്നാല്‍ വൈറലാകാനായി എന്തും ചെയ്യുന്ന അവസ്ഥ അതിരുകടക്കുകയാണ് എന്നാണ് പൊതു സമൂഹത്തിന്‍റെ അഭിപ്രായം.

## Article Content

വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. എന്നാല്‍ വൈറലാകാനായി എന്തും ചെയ്യുന്ന അവസ്ഥ അതിരുകടക്കുകയാണ് എന്നാണ് പൊതു സമൂഹത്തിന്‍റെ അഭിപ്രായം.

എന്തായാലും ഇവിടെയൊരു രസകരമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ആനപ്പുറത്ത് കയറുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. പൊതുവേ ആനയുടെ പുറത്ത് കയറാന്‍ പലര്‍ക്കും പേടിയാണ്. ഇവിടെ ഈ പെണ്‍കുട്ടി ആനയുടെ പുറത്ത് കയറാന്‍ ശ്രമിക്കുന്നത് ആദ്യം കണ്ടാല്‍ പേടിയില്ലെന്ന് തോന്നും.

എന്നാല്‍ കയറി ഇരുന്നപ്പോഴുള്ള പെണ്‍കുട്ടിയുടെ പേടി കണ്ട് കൂടെയുള്ളവര്‍ വരെ ചിരിച്ചുപോയി. പ്രീ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടോ പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടോ ആണ് സന്ദര്‍ഭം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലായിരിക്കുന്നത്.

പെൺകുട്ടിയെ നിർബന്ധിച്ച് ആനപ്പുറത്തേയ്ക്ക് കയറ്റുന്നത് പോലെയാണ് വീഡിയോ കാണുമ്പോള്‍ തോന്നുന്നത്. പെൺകുട്ടിയെ ആനപ്പുറത്ത് കയറ്റാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ വരനും ഉണ്ട്.

കഷ്ടപ്പെട്ട് ആനപ്പുറത്ത് കയറിയ പെൺകുട്ടി മുകളിൽ കയറിയതോടെ കരച്ചിൽ ആരംഭിച്ചു. തനിക്ക് പേടിയാണെന്ന് പെണ്‍കുട്ടി പറയുന്നതായും വീഡിയോയിലുണ്ട്.

[**https://www.instagram.com/reel/ChedC3fBGxS/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/ChedC3fBGxS/?utm_source=ig_embed&utm_campaign=loading)**

'സൂര്യപുത്രൻ കർണൻ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. 8,553 പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. പേടിയുള്ളവര്‍ എന്തിനാണ് ഈ പണിക്ക് പോയതെന്നും താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് ആനപ്പുറത്ത് കയറ്റുന്നത് ശരിയല്ലെന്നും പലരും അഭിപ്രായപ്പെട്ടു.

വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. 'മാര്‍ക്ക് ആന്റണി' സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രൻ ആണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'മാര്‍ക്ക് ആന്റണി' ചിത്രീകരിക്കുന്നത്.

വിശാലിന്റെ ജന്മദിനത്തില്‍ 'മാര്‍ക്ക് ആന്റണി'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. വേറിട്ട മേയ്‍ക്കോവറുമായിട്ടാണ് ചിത്രത്തില്‍ വിശാല്‍ എത്തുന്നത്.

ഒറ്റ നോട്ടത്തില്‍ മനസിലാകാത്ത തരത്തിലാണ് ഫസ്റ്റ് ലുക്കില്‍ വിശാലുള്ളത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/64883/a-video-of-a-bride-riding-an-elephant-is-going-viral-in-the-cyber-world)