---
title: "വിശാല്‍ ചിത്രം, 'മാര്‍ക്ക് ആന്റണി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് "
english_title: "Vishal film, first look of 'Mark Antony' is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64875/vishal-film-first-look-of-mark-antony-is-out"
published_at: "2022-08-29T13:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c705ca52a2_vishal.jpg"
keywords: []
---

# വിശാല്‍ ചിത്രം, 'മാര്‍ക്ക് ആന്റണി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് 

> **Lead Summary:** വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. 'മാര്‍ക്ക് ആന്റണി' സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രൻ ആണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'മാര്‍ക്ക് ആന്റണി' ചിത്രീകരിക്കുന്നത്.

## Article Content

വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. 'മാര്‍ക്ക് ആന്റണി' സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രൻ ആണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'മാര്‍ക്ക് ആന്റണി' ചിത്രീകരിക്കുന്നത്.

വിശാലിന്റെ ജന്മദിനത്തില്‍ 'മാര്‍ക്ക് ആന്റണി'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. വേറിട്ട മേയ്‍ക്കോവറുമായിട്ടാണ് ചിത്രത്തില്‍ വിശാല്‍ എത്തുന്നത്.

ഒറ്റ നോട്ടത്തില്‍ മനസിലാകാത്ത തരത്തിലാണ് ഫസ്റ്റ് ലുക്കില്‍ വിശാലുള്ളത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

**

ചലച്ചിത്ര നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ രസകരമായ ഒരു സംഭവം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്.

വിശാഖിന്റെയും പ്രതിശ്രുതവധു അദ്വൈതയുടെയും വിവാഹം നടക്കുന്നതിനു പിന്നിലെ ചെറിയ കഥയെന്ന ആമുഖത്തോടെയാണ് വിവാഹം തീരുമാനിക്കുന്നതിന് മുമ്പ് നടന്ന സംഭവം പൃഥ്വിരാജ് തുറന്നു പറഞ്ഞത്.

*

പൃഥ്വിരാജിന്റെ വാക്കുകള്‍ :***

‘അദ്വൈതയുടെ കുടുംബത്തെ എനിക്ക് മുമ്പേ അറിയാം. വിശാഖിന്റെയും അദ്വൈതയുടെയും വിവാഹം ഉറപ്പിക്കുന്ന തീരുമാനം എടുക്കുന്നതിന് മുമ്പ് ഞാനും വിശാഖും തമ്മിലുള്ള ബന്ധം അറിയാതെ വിശാഖിനെക്കുറിച്ച് അദ്വൈതയുടെ കുടുംബത്തില്‍ നിന്ന് ഒരു അന്വേഷണം വന്നു.

‘വിശാഖ് എങ്ങനെയുള്ള പയ്യനാണെന്ന് പൃഥ്വിരാജിനോട് ചോദിക്കാം… സിനിമയിലാണല്ലോ’ എന്നൊരു ചര്‍ച്ച അദ്വൈതയുടെ കുടുംബത്തില്‍ നടന്നിരുന്നു. അതു പ്രകാരം അവര്‍ എന്നെ വിളിച്ചു.

ഞാന്‍ ഒരു മിനിറ്റ് എന്നു പറഞ്ഞ്, വിശാഖിനെ ഫോണില്‍ വിളിച്ചു. പറയെടാ… എന്താ നിന്റെ ഓഫര്‍? എന്റെ കയ്യിലാണ് ഇപ്പോള്‍ നിന്റെ വിവാഹം.’

പൃഥ്വിരാജിന്റെ വാക്കുകള്‍ പൊട്ടിച്ചിരികളോടെയാണ് സദസ് സ്വീകരിച്ചത്. വിവാഹം നടക്കാന്‍ എന്തു വേണമെങ്കിലും ചെയ്യാമെന്നായിരുന്നു വിശാഖിന്റെ ഓഫറെന്ന് പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ‘

### Related Links & Sources
- [Original Story Source](https://moviemax.in/news/64875/vishal-film-first-look-of-mark-antony-is-out)