---
title: "വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹവേദിയില്‍ രസകരമായ സംഭവം വെളിപ്പെടുത്തി പൃഥ്വിരാജ്"
english_title: "Prithviraj revealed an interesting incident at Visakh Subramaniam's wedding venue"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64868/prithviraj-revealed-an-interesting-incident-at-visakh-subramaniams-wedding-venue"
published_at: "2022-08-29T13:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c6d2cd0f8a_prithviraj_and_vishag_subramanyan.jpg"
keywords: []
---

# വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹവേദിയില്‍ രസകരമായ സംഭവം വെളിപ്പെടുത്തി പൃഥ്വിരാജ്

> **Lead Summary:** ചലച്ചിത്ര നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ രസകരമായ ഒരു സംഭവം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്.

## Article Content

ചലച്ചിത്ര നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ രസകരമായ ഒരു സംഭവം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്.

വിശാഖിന്റെയും പ്രതിശ്രുതവധു അദ്വൈതയുടെയും വിവാഹം നടക്കുന്നതിനു പിന്നിലെ ചെറിയ കഥയെന്ന ആമുഖത്തോടെയാണ് വിവാഹം തീരുമാനിക്കുന്നതിന് മുമ്പ് നടന്ന സംഭവം പൃഥ്വിരാജ് തുറന്നു പറഞ്ഞത്.

***

പൃഥ്വിരാജിന്റെ വാക്കുകള്‍ :***

‘അദ്വൈതയുടെ കുടുംബത്തെ എനിക്ക് മുമ്പേ അറിയാം. വിശാഖിന്റെയും അദ്വൈതയുടെയും വിവാഹം ഉറപ്പിക്കുന്ന തീരുമാനം എടുക്കുന്നതിന് മുമ്പ് ഞാനും വിശാഖും തമ്മിലുള്ള ബന്ധം അറിയാതെ വിശാഖിനെക്കുറിച്ച് അദ്വൈതയുടെ കുടുംബത്തില്‍ നിന്ന് ഒരു അന്വേഷണം വന്നു.

‘വിശാഖ് എങ്ങനെയുള്ള പയ്യനാണെന്ന് പൃഥ്വിരാജിനോട് ചോദിക്കാം… സിനിമയിലാണല്ലോ’ എന്നൊരു ചര്‍ച്ച അദ്വൈതയുടെ കുടുംബത്തില്‍ നടന്നിരുന്നു. അതു പ്രകാരം അവര്‍ എന്നെ വിളിച്ചു.

ഞാന്‍ ഒരു മിനിറ്റ് എന്നു പറഞ്ഞ്, വിശാഖിനെ ഫോണില്‍ വിളിച്ചു. പറയെടാ… എന്താ നിന്റെ ഓഫര്‍? എന്റെ കയ്യിലാണ് ഇപ്പോള്‍ നിന്റെ വിവാഹം.’

പൃഥ്വിരാജിന്റെ വാക്കുകള്‍ പൊട്ടിച്ചിരികളോടെയാണ് സദസ് സ്വീകരിച്ചത്. വിവാഹം നടക്കാന്‍ എന്തു വേണമെങ്കിലും ചെയ്യാമെന്നായിരുന്നു വിശാഖിന്റെ ഓഫറെന്ന് പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ‘

### Related Links & Sources
- [Original Story Source](https://moviemax.in/news/64868/prithviraj-revealed-an-interesting-incident-at-visakh-subramaniams-wedding-venue)