---
title: " കാലു മുറിക്കാനായി കൊണ്ടുപോയപ്പോഴും അവസാനമായി ഞാന്‍ എന്റെ കാലുകള്‍ കണ്ടു; സുധ ചന്ദ്രന്റെ വാക്കുകള്‍"
english_title: "The last time I saw my legs was when I was taken for amputation; Words of Sudha Chandran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64862/the-last-time-i-saw-my-legs-was-when-i-was-taken-for-amputation-words-of-sudha-chandran"
published_at: "2022-08-29T12:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c67dc06783_sudha_chandran.jpg"
keywords: []
---

#  കാലു മുറിക്കാനായി കൊണ്ടുപോയപ്പോഴും അവസാനമായി ഞാന്‍ എന്റെ കാലുകള്‍ കണ്ടു; സുധ ചന്ദ്രന്റെ വാക്കുകള്‍

> **Lead Summary:** ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സുധ ചന്ദ്രന്‍. തന്റെ ഒരു കാല്‍ 1982ല്‍ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടിട്ടും അഭിനയ നൃത്ത രംഗത്തേക്ക് തിരിച്ചു വന്ന ഒരു നടിയാണ് സുധ ചന്ദ്രന്‍.

## Article Content

ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സുധ ചന്ദ്രന്‍. തന്റെ ഒരു കാല്‍ 1982ല്‍ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടിട്ടും അഭിനയ നൃത്ത രംഗത്തേക്ക് തിരിച്ചു വന്ന ഒരു നടിയാണ് സുധ ചന്ദ്രന്‍.

പതിനേഴാം വയസ്സില്‍ കാല്‍ മുറിച്ചുമാറ്റപ്പെട്ട സുധ വെപ്പ് കാല്‍ വെച്ച് ആണ് രണ്ടരമണിക്കൂര്‍ നേരം നൃത്തം ചെയ്ത് ആളുകളെ ഞെട്ടിച്ചത്. നൃത്തത്തിലും അഭിനയത്തിലും ഒന്നിലും പിന്നോട്ട് പോകാന്‍ തയ്യാറല്ലാത്ത സുധ ചന്ദ്രനാണ് ഫ്ളവേഴ്സ് ഒരു കോടിയില്‍ കഴിഞ്ഞ ദിവസം മത്സരിക്കാന്‍ എത്തിയത്. ഇവിടെ വെച്ച് തന്റെ കാല് മുറിച്ചുമാറ്റിയതിനെ കുറിച്ച് നടി പറഞ്ഞു.

**

1985 ല്‍ തിരിച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് ബസ്സില്‍ വരുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചത്. ആ സമയത്ത് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ചെറിയൊരു പൊട്ടല്‍ മാത്രം. പക്ഷേ മറ്റ് യാത്രക്കാരുടെ അപകടനില ഗുരുതരമായിരുന്നു.

അച്ഛനും പരിക്കേറ്റു അമ്മ മരിച്ചു എന്നാണ് ആദ്യം ഡോക്ടര്‍ പറഞ്ഞത്. അപകട ശേഷം മൂന്നുദിവസം കഴിഞ്ഞാണ് ഞാന്‍ അച്ഛനെയും അമ്മയെ നേരിട്ട് കണ്ടത്. ആ സമയത്ത് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല എന്റെ കാലിന്.

ശരിയായ രീതിയില്‍ ചികിത്സിച്ചില്ല . ആക്‌സിഡന്റ് കേസ് ആയതിനാല്‍ ഗവണ്‍മെന്റ് ആശുപത്രിയിലാണ് എനിക്ക് ചികിത്സ ലഭിച്ചത്. ചികിത്സ പിഴവാണ് സംഭവിച്ചത്. പിന്നീട് എന്റെ അവസ്ഥ മോശമായി തുടങ്ങി.

അപ്പോള്‍ അച്ഛന്‍ എന്റെ ചികിത്സ ചെന്നൈയിലേക്ക് മാറ്റി. അവിടെ ഒരു 10, 20 ദിവസം ചികിത്സിച്ചുവെങ്കിലും പഴുപ്പ് കൂടി കൊണ്ടുനിന്നു. പിന്നീടാണ് ഡോക്ടര്‍ പറയുന്നത് ശസ്ത്രക്രിയ വേണമെന്ന് കാല്‍ പോകുമെന്നും. അതെനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.

പിറ്റേന്ന് കാലു മുറിക്കാനായി കൊണ്ടുപോയപ്പോഴും അവസാനമായി ഞാന്‍ എന്റെ കാലുകള്‍ കണ്ടു. ഇതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഡാന്‍സിലേക്ക് തിരിച്ചെത്തിയത്. ആര്‍ട്ടിഫിഷന്‍ കാല്‍ വെച്ചതിനുശേഷം ആണ് ഞാന്‍ തിരിച്ചു വന്നത് . എന്നാല്‍ വെപ്പുകാല്‍ വെച്ച് ഡാന്‍സ് കളിക്കുക എന്നത് ഭയങ്കര വേദനയായിരുന്നു സുധ പറഞ്ഞു.

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന മഞ്ജു വാര്യര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. നടിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുത്. കഴിഞ്ഞദിവസം ഫ്‌ലവേഴ്‌സിന്റെ ഒരു കോടി പരിപാടിയിലും പങ്കെടുക്കാന്‍ നടി എത്തിയിരുന്നു. ഇതിന്റെ പ്രെമോ വീഡിയോ പുറത്തുവന്നതോടെയാണ് മഞ്ജുവിന്റെ ലുക്കിനെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

മേക്കപ്പ് കൂടിപ്പോയെന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. മേക്കപ്പ് കൂടിയതല്ലെന്നും സ്‌കിന്‍ ട്രീറ്റ്മെന്റ് ചെയ്തിരിക്കുകയാണെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.

മേക്കപ്പ് ആര്‍ടിസ്റ്റാണെന്നും താരങ്ങള്‍ ഇതൊക്കെ ചെയ്യാറുണ്ടെന്നുമായിരുന്നു പിന്നീട് വന്ന കമന്റ്. ജോലിയുടെ ഭാഗമായി അങ്ങനെ ചെയ്യുന്നതിലെന്താണ് തെറ്റെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്.

നേരത്തെയും ജര്‍മ്മിനിയില്‍ പോയി മഞ്ജു സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്തിരുന്നു എന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനോട് താരം പ്രതികരിച്ചത് ഇങ്ങനെ ..താന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജര്‍മിനിയില്‍ പോയതെന്നും അല്ലാതെ ജര്‍മ്മിനി കണ്ടിട്ട് പോലും ഇല്ലെന്നുമായിരുന്നു താരം പറഞ്ഞത്.

അതേസമയം നിരവധി സിനിമ താരങ്ങളാണ് സ്‌കിന്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നത്. നടി നയന്‍താര ശരീരത്തിലെ കൊഴുപ്പു തീര്‍ക്കാന്‍ പ്രത്യേകം ശാസ്ത്രക്രിയ തന്നെ ചെയ്തിരുന്നു.

നേരത്തെ ബോളിവുഡ് താരങ്ങളായിരുന്നു ഇത്തരം ട്രീറ്റ്‌മെന്റുകള്‍ കൂടുതല്‍ ചെയ്തതെങ്കില്‍, ഇപ്പോള്‍ മലയാള താരങ്ങളും സ്‌കിന്‍ ട്രീറ്റ്‌മെന്റുകളും മറ്റും ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/64862/the-last-time-i-saw-my-legs-was-when-i-was-taken-for-amputation-words-of-sudha-chandran)