---
title: "സൗന്ദര്യം കൂട്ടാന്‍ മഞ്ജുവാര്യരും സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്തിട്ടുണ്ട്;  കമന്റ്  വൈറലാകുന്നു "
english_title: "Manju Warrier has also undergone skin treatment to enhance her beauty; The comment goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64857/manju-warrier-has-also-undergone-skin-treatment-to-enhance-her-beauty-the-comment-goes-viral"
published_at: "2022-08-29T12:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c642539035_manju.jpg"
keywords: []
---

# സൗന്ദര്യം കൂട്ടാന്‍ മഞ്ജുവാര്യരും സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്തിട്ടുണ്ട്;  കമന്റ്  വൈറലാകുന്നു 

> **Lead Summary:** മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന മഞ്ജു വാര്യര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. നടിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുത്. കഴിഞ്ഞദിവസം ഫ്‌ലവേഴ്‌സിന്റെ ഒരു കോടി പരിപാടിയിലും പങ്കെടുക്കാന്‍ നടി എത്തിയിരുന്നു. ഇതിന്റെ പ്രെമോ വീഡിയോ പുറത്തുവന്നതോടെയാണ് മഞ്ജുവിന്റെ ലുക്കിനെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

## Article Content

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന മഞ്ജു വാര്യര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. നടിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുത്. കഴിഞ്ഞദിവസം ഫ്‌ലവേഴ്‌സിന്റെ ഒരു കോടി പരിപാടിയിലും പങ്കെടുക്കാന്‍ നടി എത്തിയിരുന്നു. ഇതിന്റെ പ്രെമോ വീഡിയോ പുറത്തുവന്നതോടെയാണ് മഞ്ജുവിന്റെ ലുക്കിനെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

മേക്കപ്പ് കൂടിപ്പോയെന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. മേക്കപ്പ് കൂടിയതല്ലെന്നും സ്‌കിന്‍ ട്രീറ്റ്മെന്റ് ചെയ്തിരിക്കുകയാണെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.

മേക്കപ്പ് ആര്‍ടിസ്റ്റാണെന്നും താരങ്ങള്‍ ഇതൊക്കെ ചെയ്യാറുണ്ടെന്നുമായിരുന്നു പിന്നീട് വന്ന കമന്റ്. ജോലിയുടെ ഭാഗമായി അങ്ങനെ ചെയ്യുന്നതിലെന്താണ് തെറ്റെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്.

നേരത്തെയും ജര്‍മ്മിനിയില്‍ പോയി മഞ്ജു സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്തിരുന്നു എന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനോട് താരം പ്രതികരിച്ചത് ഇങ്ങനെ ..താന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജര്‍മിനിയില്‍ പോയതെന്നും അല്ലാതെ ജര്‍മ്മിനി കണ്ടിട്ട് പോലും ഇല്ലെന്നുമായിരുന്നു താരം പറഞ്ഞത്.

അതേസമയം നിരവധി സിനിമ താരങ്ങളാണ് സ്‌കിന്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നത്. നടി നയന്‍താര ശരീരത്തിലെ കൊഴുപ്പു തീര്‍ക്കാന്‍ പ്രത്യേകം ശാസ്ത്രക്രിയ തന്നെ ചെയ്തിരുന്നു.

നേരത്തെ ബോളിവുഡ് താരങ്ങളായിരുന്നു ഇത്തരം ട്രീറ്റ്‌മെന്റുകള്‍ കൂടുതല്‍ ചെയ്തതെങ്കില്‍, ഇപ്പോള്‍ മലയാള താരങ്ങളും സ്‌കിന്‍ ട്രീറ്റ്‌മെന്റുകളും മറ്റും ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/64857/manju-warrier-has-also-undergone-skin-treatment-to-enhance-her-beauty-the-comment-goes-viral)