---
title: "മാർക്ക് കുറഞ്ഞതിന്റെ പേരിൽ പടിയിറങ്ങേണ്ടി വന്നു, അതേ സ്കൂളിൽ അതിഥിയായി റോബിൻ"
english_title: "An Instagram story shared by Robin is getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/64822/an-instagram-story-shared-by-robin-is-getting-attention"
published_at: "2022-08-29T11:03:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c502284c50_robin_radhakrishnan.jpg"
keywords: []
---

# മാർക്ക് കുറഞ്ഞതിന്റെ പേരിൽ പടിയിറങ്ങേണ്ടി വന്നു, അതേ സ്കൂളിൽ അതിഥിയായി റോബിൻ

> **Lead Summary:** ബിഗ് ബോസ് സീസൺ നാലിലൂടെ ജനങ്ങൾക്ക് സുപരിചിതനായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. പക്ഷേ ഷോ പൂർത്തികരിക്കാൻ സാധിച്ചിരുന്നില്ല. ഡോക്ടർ, മോട്ടിവേഷണൽ സ്പീക്കർ തുടങ്ങിയ ടാ​ഗ് ലൈനുകളോടെ എത്തിയ റോബിൻ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ് ഇപ്പോൾ.

## Article Content

ബിഗ് ബോസ് സീസൺ നാലിലൂടെ ജനങ്ങൾക്ക് സുപരിചിതനായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. പക്ഷേ ഷോ പൂർത്തികരിക്കാൻ സാധിച്ചിരുന്നില്ല. ഡോക്ടർ, മോട്ടിവേഷണൽ സ്പീക്കർ തുടങ്ങിയ ടാ​ഗ് ലൈനുകളോടെ എത്തിയ റോബിൻ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ് ഇപ്പോൾ.

ഈ അവസരത്തിൽ റോബിൻ പങ്കുവെച്ചൊരു ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. താൻ പഠിച്ച സ്കൂളിലേക്ക് ചീഫ് ​ഗസ്റ്റായി ക്ഷണിച്ചതിന്റെ വിവരം പങ്കുവെച്ച് കൊണ്ടുള്ള പോസ്റ്റാണ് റോബിൻ പങ്കുവെച്ചത്. ‌‌'ഇതാണ് ഞാൻ പതിനാറ് വർഷങ്ങൾക്ക് മുമ്പ് എനിക്ക് തന്നെ നൽകിയ പ്രോമിസ്.

മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഈ സ്കൂളിൽ നിന്നും പോകേണ്ടി വന്ന ഞാൻ ഈ വരുന്ന സെപ്റ്റംബർ 2ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ചീഫ് ​ഗെസ്റ്റായി അതേ സ്കൂളിലേക്ക് പോകാൻ പോകുന്നു. സക്സസിന് മറ്റൊരു സീക്രട്ടും ഇല്ല. തോൽവികളിൽ നിന്നും പഠിക്കുക, കഠിനാധ്വാനം ചെയ്യുക, തയ്യാറെടുപ്പുകൾ നടത്തുക എന്നത് മാത്രമാണ് വഴി', എന്നാണ് റോബിൻ കുറിച്ചത്.

താൻ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ടാൽ തന്റെ നൂറ് ശതമാനവും നൽകിയാണ് പ്രവർത്തിക്കാറുള്ളതെന്ന് റോബിൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇത് റോബിൻ അന്വർത്ഥമാക്കിയിരിക്കുക ആണല്ലോ എന്നാണ് ആരാധകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/64822/an-instagram-story-shared-by-robin-is-getting-attention)