---
title: "അന്ന് അയാള്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് മനസിലായില്ല; ദുരനുഭവത്തെക്കുറിച്ച് അനശ്വര"
english_title: "Actress Anaswara Rajan shares an unfortunate experience she had to face in her youth."
publisher: "moviemax.in"
canonical_url: "https://moviemax.in/news/64757/actress-anaswara-rajan-shares-an-unfortunate-experience-she-had-to-face-in-her-youth"
published_at: "2022-08-28T21:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b9483a9dac_anaswara_rajan.jpg"
keywords: []
---

# അന്ന് അയാള്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് മനസിലായില്ല; ദുരനുഭവത്തെക്കുറിച്ച് അനശ്വര

> **Lead Summary:** ചെറുപ്പത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവെച്ച് നടി അനശ്വര രാജന്‍. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു മധ്യവയസ്‌കനില്‍ നിന്നും താന്‍ ഒരു അനുഭവം നേരിട്ടിട്ടുണ്ടെന്ന് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അനശ്വര പറഞ്ഞു.

## Article Content

ചെറുപ്പത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവെച്ച് നടി അനശ്വര രാജന്‍. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു മധ്യവയസ്‌കനില്‍ നിന്നും താന്‍ ഒരു അനുഭവം നേരിട്ടിട്ടുണ്ടെന്ന് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അനശ്വര പറഞ്ഞു.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് പ്രൈവറ്റ് ബസ്സില്‍ പോകുമ്പോള്‍ പ്രായമുള്ള ഒരാള്‍ തങ്ങളുടെ മുന്നില്‍ അയാളുടെ നഗ്നത പ്രദര്‍ശിപ്പിച്ചു അന്ന് അയാള്‍ എന്താണ് ചെയ്യുന്നത് എന്ന് തനിക്ക് മനസിലാകുന്ന പ്രായമല്ലായിരുന്നു നടി പറയുന്നു.

പിന്നീടാണ് അയാള്‍ എന്താണ് ഉദ്ദേശിച്ചത് എന്നും എന്തിനാണ് അയാള്‍ അങ്ങനെയൊക്കെ ചെയ്തത് എന്നും തനിക്ക് മനസ്സിലായത് മുതിര്‍ന്നപ്പോള്‍ ആ സമയത്ത് പ്രതികരിക്കാന്‍ കഴിയാഞ്ഞതില്‍ വിഷമം തോന്നി എന്നും നടി കൂട്ടിച്ചേര്‍ത്തു.

മൈക്ക് ആണ് അനശ്വരയുടെ ഒടുവിലിറങ്ങിയ ചിത്രം. ചിത്രത്തില്‍ ആണ്‍കുട്ടിയാവാന്‍ ശ്രമിക്കുന്ന സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/64757/actress-anaswara-rajan-shares-an-unfortunate-experience-she-had-to-face-in-her-youth)