---
title: "ഒരു ലിപ് ലോക്ക് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; ലെസ്ബിയന്‍ വേഷത്തെക്കുറിച്ച് ജാനകി സുധീര്‍"
english_title: "There was only one lip lock scene; Janaki Sudheer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64724/there-was-only-one-lip-lock-scene-janaki-sudheer"
published_at: "2022-08-28T19:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b6fdb42a95_janaki_sudheer.jpg"
keywords: []
---

# ഒരു ലിപ് ലോക്ക് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; ലെസ്ബിയന്‍ വേഷത്തെക്കുറിച്ച് ജാനകി സുധീര്‍

> **Lead Summary:** അടുത്ത് റിലീസായ, ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ഹോളിവുണ്ട് ആണ് ജാനകി സൂധീറിന്റെ പുതിയ ചിത്രം. സിനിമ ഇതിനോടകം തന്നെ സമൂഹത്തില്‍ ഒട്ടനവധി ചര്‍ച്ചകള്‍ക്ക് കാരണമായി.

## Article Content

അടുത്ത് റിലീസായ, ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ഹോളിവുണ്ട് ആണ് ജാനകി സൂധീറിന്റെ പുതിയ ചിത്രം. സിനിമ ഇതിനോടകം തന്നെ സമൂഹത്തില്‍ ഒട്ടനവധി ചര്‍ച്ചകള്‍ക്ക് കാരണമായി.

ഇപ്പോഴിതാ ഈ സിനിമയിലെ കഥാപാത്രത്തിനായി താന്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

**

‘ലെസ്ബിയന്‍ സ്റ്റോറി ആയതുകൊണ്ടു തന്നെ ചില കാര്യങ്ങള്‍ നേരിടേണ്ടി വന്നു. പിന്നെ ചിത്രത്തില്‍ അത്ര ഇന്റിമസി വരുന്നില്ല. ഒരു ലിപ് ലോക്ക് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു ചെയ്യാന്‍’.

‘കാരണം ഞാനിതുവരെ സ്ത്രീകളെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്‌നമായിരുന്നു. പക്ഷെ നമ്മുടെ ടീം നല്ല സപ്പോര്‍ട്ടായിരുന്നു. അവസാന ഭാഗമായപ്പോഴാണ് ഈ സീനൊക്കെ ഷൂട്ട് ചെയ്തത്.

അപ്പോഴേക്കും എല്ലാവരുമായി നല്ല സൗഹൃദമായി. പിന്നെ അത് ചെയ്യുകയായിരുന്നു’. ‘സിനിമയില്‍ സീന്‍ ഉണ്ടെന്ന് വിചാരിച്ച് പോയവര്‍ക്കൊക്കെ ഒരടിയായി. കാരണം അവര്‍ വിചാരിക്കുന്ന ഒരു സംഭവം സിനിമയില്‍ ഇല്ല’.ജാനകി കൂട്ടിച്ചേര്‍ത്തു.

**

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ജനങ്ങൾ അഭയം തേടി പരക്കം പായുകയാണ്. വീടും സ്വത്തും എല്ലാം നശിച്ച ജനങ്ങളാണ് എങ്ങും. ഇപ്പോൾ ഒരു ഇരുനില വീട് അങ്ങനെതന്നെ വെള്ളത്തിലേക്ക് അമർന്ന് ഒഴുകിപ്പോകുന്ന ഒരു വീഡിയോയാണ് വൈറലാവുന്നത്.

ഭീതിദമായ ഈ വീഡിയോ എവിടെ നിന്നാണ് പകർത്തിയത് എന്നത് വ്യക്തമല്ല. ദൃശ്യത്തിൽ ഒരു ഇരുനില വീ‍ട് അങ്ങനെ തന്നെ വെള്ളത്തിൽ അമർന്നു പോകുന്നത് കാണാം. പിന്നീട് അത് ഒഴുകി പോവുകയാണ്.

ഇതുപോലെയുള്ള ഭയപ്പെടുത്തുന്ന അനവധി ദൃശ്യങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി തങ്ങളുടെ സൈന്യത്തെ വിളിക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചിരിക്കയാണ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

[https://twitter.com/i/status/1563252444179492866**](https://twitter.com/i/status/1563252444179492866)

കഴിഞ്ഞ കുറച്ച് ആഴ്ചകളായി തോരാതെ പെയ്യുന്ന മഴ 30 മില്ല്യണിലധികം ജനങ്ങളെ ബാധിച്ചിരിക്കുന്നു എന്ന് കാലാവസ്ഥാ വ്യതിയാന മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/64724/there-was-only-one-lip-lock-scene-janaki-sudheer)