---
title: "ഞെട്ടിക്കുന്ന ദൃശ്യം, വെള്ളപ്പൊക്കത്തിൽ മറിഞ്ഞുവീണ് ഒഴുകിപ്പോകുന്ന ഇരുനില വീട്, വീഡിയോ "
english_title: "Shocking scene, two-storied house being swept away by floods, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64711/shocking-scene-two-storied-house-being-swept-away-by-floods-video"
published_at: "2022-08-28T18:25:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b65c9dd2aa_viral.jpg"
keywords: []
---

# ഞെട്ടിക്കുന്ന ദൃശ്യം, വെള്ളപ്പൊക്കത്തിൽ മറിഞ്ഞുവീണ് ഒഴുകിപ്പോകുന്ന ഇരുനില വീട്, വീഡിയോ 

> **Lead Summary:** പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ജനങ്ങൾ അഭയം തേടി പരക്കം പായുകയാണ്. വീടും സ്വത്തും എല്ലാം നശിച്ച ജനങ്ങളാണ് എങ്ങും. ഇപ്പോൾ ഒരു ഇരുനില വീട് അങ്ങനെതന്നെ വെള്ളത്തിലേക്ക് അമർന്ന് ഒഴുകിപ്പോകുന്ന ഒരു വീഡിയോയാണ് വൈറലാവുന്നത്.

## Article Content

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ജനങ്ങൾ അഭയം തേടി പരക്കം പായുകയാണ്. വീടും സ്വത്തും എല്ലാം നശിച്ച ജനങ്ങളാണ് എങ്ങും. ഇപ്പോൾ ഒരു ഇരുനില വീട് അങ്ങനെതന്നെ വെള്ളത്തിലേക്ക് അമർന്ന് ഒഴുകിപ്പോകുന്ന ഒരു വീഡിയോയാണ് വൈറലാവുന്നത്.

ഭീതിദമായ ഈ വീഡിയോ എവിടെ നിന്നാണ് പകർത്തിയത് എന്നത് വ്യക്തമല്ല. ദൃശ്യത്തിൽ ഒരു ഇരുനില വീ‍ട് അങ്ങനെ തന്നെ വെള്ളത്തിൽ അമർന്നു പോകുന്നത് കാണാം. പിന്നീട് അത് ഒഴുകി പോവുകയാണ്.

ഇതുപോലെയുള്ള ഭയപ്പെടുത്തുന്ന അനവധി ദൃശ്യങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി തങ്ങളുടെ സൈന്യത്തെ വിളിക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചിരിക്കയാണ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

[**https://twitter.com/i/status/1563252444179492866**](https://twitter.com/i/status/1563252444179492866)**

കഴിഞ്ഞ കുറച്ച് ആഴ്ചകളായി തോരാതെ പെയ്യുന്ന മഴ 30 മില്ല്യണിലധികം ജനങ്ങളെ ബാധിച്ചിരിക്കുന്നു എന്ന് കാലാവസ്ഥാ വ്യതിയാന മന്ത്രി പറഞ്ഞു.

അനാരോഗ്യം മാറ്റിവെച്ച് എത്തിയതിന് ശ്രീനിവാസന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍****

**

ദീര്‍ഘനാളുകള്‍ക്ക് ശേഷം അമ്മ ഷോയുടെ വേദിയിലാണ് ശ്രീനിവാസന്‍ ആദ്യമായി എത്തിയത്. വേദിയിലെത്തിയ ശ്രീനിവാസനെ മോഹന്‍ലാല്‍ ചുംബനം നല്‍കിയാണ് സ്വീകരിച്ചത്.

മഴവില്‍ മനോരമ അള്‍ട്ടിമേറ്റ് എന്റര്‍ടെയ്‌നര്‍ അവാര്‍ഡ് ഇത്തവണ നേടിയത് ശ്രീനിവാസനായിരുന്നു. നടന്‍ മോഹന്‍ലാലും സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഒരുമിച്ചു പ്രഖ്യാപിച്ചപ്പോള്‍ കരഘോഷം മുഴങ്ങി.**

**

**

‘പ്രിയപ്പെട്ട ശ്രീനിവാസനു നന്ദി. വിളിച്ച ഉടന്‍ അനാരോഗ്യം മാറ്റിവെച്ച് എത്തിയതിന്’, ലാലിന്റെ വാക്കുകള്‍ക്കു മറുപടിയായി മൈക്ക് വാങ്ങി ശ്രീനിവാസന്‍ നര്‍മം: ‘രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നു!’

019-20 ലെ മറ്റു പ്രധാന പുരസ്‌കാരങ്ങള്‍: മികച്ച എന്റര്‍ടെയ്‌നര്‍ നടന്‍: ബിജു മേനോന്‍ (അയ്യപ്പനും കോശിയും), മികച്ച എന്റര്‍ടെയ്‌നര്‍ നടി: മഞ്ജു വാരിയര്‍ (പ്രതി പൂവന്‍കോഴി), മികച്ച എന്റര്‍ടെയ്‌നര്‍ ചിത്രം: അയ്യപ്പനും കോശിയും (നിര്‍മാണം – രഞ്ജിത്ത്, പി.എം.ശശിധരന്‍), മികച്ച എന്റര്‍ടെയ്‌നര്‍ സംവിധായകന്‍: മിഥുന്‍ മാനുവല്‍ തോമസ് (അഞ്ചാം പാതിര).

**

**

2020-21: നടന്‍: ജയസൂര്യ (വെള്ളം), നടി: അനശ്വര രാജന്‍ (വാങ്ക്), ചിത്രം: ദൃശ്യം 2 (നിര്‍മാണം – ആന്റണി പെരുമ്പാവൂര്‍), സംവിധായകന്‍: ജീത്തു ജോസഫ് (ദൃശ്യം 2). 2022: നടന്‍: ദുല്‍ഖര്‍ സല്‍മാന്‍ (കുറുപ്പ്), ടൊവിനോ തോമസ് (മിന്നല്‍ മുരളി, കാണെക്കാണെ), നടി: നവ്യ നായര്‍ (ഒരുത്തീ), ചിത്രം: ഭീഷ്മപര്‍വം (നിര്‍മാണം – അമല്‍ നീരദ്), സംവിധായകന്‍: അമല്‍ നീരദ് (ഭീഷ്മപര്‍വം).

നവാഗത സംവിധായകന്‍: സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച നിശ്ചയം), പ്രത്യേക പരാമര്‍ശം: ബേസില്‍ ജോസഫ് (മിന്നല്‍ മുരളി), സ്വഭാവനടന്‍: ഇന്ദ്രന്‍സ്, സിദ്ദിഖ് (വിവിധ ചിത്രങ്ങള്‍), പ്രതിനായകന്‍: ഗുരു സോമസുന്ദരം (മിന്നല്‍ മുരളി), ഹാസ്യനടന്‍: ജോണി ആന്റണി (വിവിധ ചിത്രങ്ങള്‍), കൊറിയോഗ്രഫര്‍: സുമേഷ്, ജിഷ്ണു (ഭീഷ്മപര്‍വം), സംഘട്ടനം: സുപ്രീം സുന്ദര്‍ (ഭീഷ്മപര്‍വം), ഗാനം: ‘ഹൃദയ’ത്തിലെ പാട്ടുകള്‍.

**

### Related Links & Sources
- [Original Story Source](https://moviemax.in/news/64711/shocking-scene-two-storied-house-being-swept-away-by-floods-video)