---
title: "ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും; മഞ്ജുവാര്യര്‍ "
english_title: "That one loss will have its emptiness right there; Manju Warrier"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64648/that-one-loss-will-have-its-emptiness-right-there-manju-warrier"
published_at: "2022-08-28T09:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630aeef66736a_manju_varrier.jpg"
keywords: []
---

# ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും; മഞ്ജുവാര്യര്‍ 

> **Lead Summary:** മലയാളത്തിന്റെ പ്രിയ താരമാണ് മഞ്ജുവാര്യര്‍ . ഒരുകാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്ന താരം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് .

## Article Content

മലയാളത്തിന്റെ പ്രിയ താരമാണ് മഞ്ജുവാര്യര്‍ . ഒരുകാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്ന താരം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് .

ഇപ്പോഴിതാ  നടി മഞ്ജുവാര്യര്‍ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പറഞ്ഞവാക്കുകളാണ് ഇപ്പോള്‍ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.

ഓണത്തോട് അനുബന്ധിച്ചു സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് മഞ്ജു അഥിതി ആയി എത്തുന്നത്. എപ്പിസോഡിന്റെ പ്രൊമോയില്‍ മഞ്ജു തനിക്ക് ഉണ്ടായ നഷ്ടം അത് അങ്ങനെ തന്നെയുണ്ടാകും എന്നാണ് പറയുന്നത്.

ജീവിതത്തില്‍ ദുഖകരമായ സഹചര്യങ്ങള്‍ പ്രതിസന്ധികള്‍ എന്നിവ വരുമ്പോള്‍ കരുത്തോടെ നേരിടണമെന്ന് മഞ്ജു തന്നെ പഠിപ്പിക്കുകയാണോ എന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്. പ്രോമോ വീഡിയോയിലെ മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

‘എന്തൊക്കെ വാക്കുകള്‍ കേട്ടാലും, മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും എന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്.

എങ്ങനെയൊക്കെയോ അതിനെ അതിജീവിച്ചു പോകുന്നു. അത്രയേ ഉള്ളു’ മഞ്ജു പറഞ്ഞു. എന്നാല്‍ മഞ്ജുവിന്റെ വാക്കുകള്‍ എന്തിനെ കുറിച്ചാണെന്ന് അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എത്തിക്കഴിഞ്ഞേ അറിയാനാകൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/64648/that-one-loss-will-have-its-emptiness-right-there-manju-warrier)