---
title: "അഭ്യൂഹങ്ങൾക്ക് വിരാമം, 'ദൃശ്യം 3' ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ"
english_title: "Rumors put to rest, Anthony Perumbavoor says 'Drisham 3' will happen"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64641/rumors-put-to-rest-anthony-perumbavoor-says-drisham-3-will-happen"
published_at: "2022-08-28T09:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ae9587fdd4_drishyam.jpg"
keywords: []
---

# അഭ്യൂഹങ്ങൾക്ക് വിരാമം, 'ദൃശ്യം 3' ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ

> **Lead Summary:** മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് മുന്നിൽ എത്തിക്കുന്നതിൽ വലിയൊരു പങ്കാണ് വഹിച്ചത്.

## Article Content

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് മുന്നിൽ എത്തിക്കുന്നതിൽ വലിയൊരു പങ്കാണ് വഹിച്ചത്.

ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കഴിഞ്ഞ കുറിച്ചുനാളുകളായി ദൃശ്യം 3യുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ദൃശ്യം 3 വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ.

മഴവിൽ എന്റർടൈൻമെന്റ് അവാർഡിൽ വച്ചാണ് ദൃശ്യം 3 സംഭവിക്കുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ ആയിരുന്നു ആന്‍റണിയുടെ പ്രഖ്യാപനം. റാമിന്‍റെ തിരക്ക് കാരണം ജീത്തു ജോസഫിന് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

പുതിയ പ്രഖ്യാപനം സോഷ്യൽ മീഡിയയും ആഘോഷമാക്കുകയാണ് ഇപ്പോൾ. മറ്റൊരു സൂപ്പർ ഹിറ്റ് കൂടി ഒരുങ്ങുന്നുവെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. അടുത്തിടെ ഫാൻ മെയിഡ് പോസ്റ്ററും ദൃശ്യം 3 ഹാഷ്ടാഗുകളും സോഷ്യൽ മീഡിയയിൽ ട്രെന്റിം​ഗ് ആയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/64641/rumors-put-to-rest-anthony-perumbavoor-says-drisham-3-will-happen)