മൂന്ന് വയസ്സുകാരന്‍റെ മടിയിൽ കിടക്കുന്ന അമ്മ; സ്നേഹത്തോടെ തലോടി കുഞ്ഞ്; വീഡിയോ

മൂന്ന് വയസ്സുകാരന്‍റെ മടിയിൽ കിടക്കുന്ന അമ്മ; സ്നേഹത്തോടെ തലോടി കുഞ്ഞ്;  വീഡിയോ
2022-08-28T09:07:00 | By Susmitha Surendran

സാധാരണ അമ്മമാരുടെ മടിത്തട്ടിൽ ആണ് കുട്ടികള്‍ കിടന്നുറങ്ങുന്നത്. എന്നാല്‍ തിരിച്ച് മക്കളുടെ മടിയില്‍ അമ്മമാര്‍ കിടക്കുന്ന സീന്‍ എങ്ങനെയുണ്ടാകും? അത്തരത്തില്‍ തന്‍റെ കുഞ്ഞിന്‍റെ മടിയിൽ കിടക്കുന്ന ഒരു അമ്മയുടെ ഹൃദ്യമായ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

'റേയ്ച്ചൽ ഫ്ലവേഴ്സ്' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ ഇവര്‍ പങ്കുവച്ചത്. 'ഞാൻ എന്‍റെ മൂന്ന് വയസ്സുകാരന്‍റെ മടിയിൽ കിടക്കുമ്പോൾ അവന്റെ മുഖഭാവം കണ്ടോ' എന്നാണ് വീഡിയോയില്‍ കുറിച്ചിരിക്കുന്നത്. മടിയിൽ കിടക്കുന്ന അമ്മയുടെ നെറ്റിയിൽ കുഞ്ഞേ എന്നു വിളിച്ചു കൊണ്ട് മകൻ തലോടുന്നതും വീഡിയോയിൽ കാണാം.

https://www.instagram.com/reel/Cfr7urnDl2Q/?utm_source=ig_embed&utm_campaign=loading

'എങ്ങനെ സ്നേഹവും ദയയുമുള്ള ഒരു ആൺകുട്ടിയാകാമെന്നാണ് അവന്‍ കാണിച്ചു തരുന്നത്. അവന്‍റെ വികാരങ്ങളെ അവന്‍ അറിയട്ടെ, അവന്‍ കരയുമ്പോൾ നിർത്താൻ പറയാതിരിക്കാൻ ശ്രമിക്കണം.

അത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. അവന്റെ വികാരങ്ങളെ അംഗീകരിക്കാൻ നമുക്ക് കഴിയണം. ദയയും സൗമ്യതയും സ്നേഹവും പഠിക്കാൻ അവന് അവസരങ്ങൾ ഒരുക്കുക'- എന്ന കുറിപ്പോടെയാണ് വീഡിയോ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തി. അമ്മയുടെയും മകന്റെയും ഈ ബന്ധം കാണുന്നതു തന്നെ വളരെ മനോഹരമാണ് എന്നാണ് പലരും കമന്‍റ് ചെയ്തത്.

Content Highlight: A mother lying on her three-year-old's lap; The video went viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup