---
title: "നീണ്ട യാത്ര പോകാൻ ഒരുങ്ങി ബഷീർ ബഷീ, ആശംസകളുമായി മലയാളികൾ"
english_title: "Now the happy news shared by Bashir Bashi is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64586/now-the-happy-news-shared-by-bashir-bashi-is-going-viral"
published_at: "2022-08-27T21:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630a3d20c2bbd_basheer_bashi.jpg"
keywords: []
---

# നീണ്ട യാത്ര പോകാൻ ഒരുങ്ങി ബഷീർ ബഷീ, ആശംസകളുമായി മലയാളികൾ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷീ. ബിഗ് ബോസ് പരിപാടിയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. തങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ യൂട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷീ. ബിഗ് ബോസ് പരിപാടിയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. തങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ യൂട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

അടുത്തിടെ ആയിരുന്നു മഷൂറ ഗർഭിണിയാണ് എന്ന വിശേഷം ഇവർ പങ്കുവെച്ചത്. വലിയ രീതിയിലുള്ള ആഘോഷ പരിപാടികൾ ആയിരുന്നു വീട്ടിൽ നടന്നത്. അതെല്ലാം തന്നെ ഇവർ യൂട്യൂബ് ചാനൽ വഴി പങ്കുവെക്കുകയും ചെയ്തു. ധാരാളം ആരാധകർ ആണ് ഇവരുടെ യൂട്യൂബ് ചാനലിന് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്.

ഇതുകൂടാതെ മറ്റൊരു വിശേഷവാർത്ത കൂടി ഇവർ അറിയിച്ചിരുന്നു. സ്വന്തമായി ഒരു കാർ വാങ്ങിയ വിശേഷമായിരുന്നു ബഷീർ അറിയിച്ചത്. ഈ കാറിൽ ഒരു ഓൾ ഇന്ത്യ ട്രിപ്പ് നടത്തണം എന്നായിരുന്നു ഇവരുടെ ആദ്യത്തെ തീരുമാനം. എന്നാൽ മഷുറ ഗർഭിണിയായപ്പോൾ ഈ യാത്ര ഇപ്പോൾ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു കുടുംബം.

ഇപ്പോൾ മറ്റൊരു വിശേഷം ആണ് ഇരുവരും കൂടി അറിയിച്ചിരിക്കുന്നത്. ബഷീർ ഇപ്പോൾ ഒരു യാത്ര പോവുകയാണ്. എന്നാൽ ഇത്തവണ കുടുംബത്തിന്റെ കൂടെ ആയിരിക്കില്ല യാത്ര. ഭാര്യമാരെ കൂട്ടാതെയുള്ള യാത്ര ആയതുകൊണ്ട് തന്നെ അതിലുള്ള പരിഭവം രണ്ടു ഭാര്യമാരും പ്രകടമായി തന്നെ കാണിക്കുന്നുണ്ട്.

രണ്ടു ഭാര്യമാരെയും കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞ ശേഷമാണ് ബഷീർ പോകുന്നത്. ഇത് വീഡിയോയിൽ കാണിക്കുന്നുണ്ട്. തിരിച്ചുവരുമ്പോൾ കളിപ്പാട്ടങ്ങൾ കൊണ്ടുവരണം എന്നാണ് മക്കളുടെ ആവശ്യം. അതേസമയം ബഷീർ പോകുന്നത് എങ്ങോട്ടാണ് എന്നറിയുമോ?

ഗോവയിലേക്ക് ആണ് ബഷീർ പോകുന്നത്. സുഹൃത്തുക്കളുടെ ഒപ്പമാണ് ബഷീർ ഗോവയിലേക്ക് പോകുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കുട്ടികളെയെങ്കിലും കൂടെ കൂട്ടാമായിരുന്നു എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.

എന്നാൽ അതേസമയം കുട്ടികളെ കൂട്ടാത്തത് നന്നായി എന്നും ഗോവ വളരെ മോശപ്പെട്ട സ്ഥലമാണ് എന്നും കുട്ടികൾ അങ്ങോട്ട് പോയാൽ അല്പ വസ്ത്രധാരിനികളായ സ്ത്രീകളെ അവിടെ കാണും എന്നും അതുകാരണം അവർ ചിലപ്പോൾ അസന്മാർഗിക പാതയിലേക്ക് പോകാൻ സാധ്യതയുണ്ട് എന്നുമാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/64586/now-the-happy-news-shared-by-bashir-bashi-is-going-viral)