ചിത്രത്തിൽ കാണുന്ന ഈ കുഞ്ഞു താരത്തെ മനസ്സിലായോ? ചിത്രം വൈറലാകുന്നു

 ചിത്രത്തിൽ കാണുന്ന  ഈ കുഞ്ഞു താരത്തെ മനസ്സിലായോ? ചിത്രം വൈറലാകുന്നു
2022-08-27T19:29:00 | By Susmitha Surendran

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു കുട്ടിയുടെ ചിത്രമാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ബോളിവുഡ് സിനിമകളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം വരുന്നത്.


ഇദ്ദേഹത്തിൻറെ അച്ഛനും അമ്മയും അഭിനേതാക്കൾ ആണ്. അതുപോലെ തന്നെ ഇദ്ദേഹത്തിൻറെ അമ്മായിയമ്മയും ഭാര്യയും അഭിനേതാക്കൾ തന്നെയാണ്. ആരാണ് ഈ കുട്ടി താരം എന്ന് മനസ്സിലായോ?

രൺബീർ കപൂർ എന്ന നടനെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ബോളിവുഡിലെ ഒരുകാലത്തെ വലിയ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഋഷി കപൂർ ആണ് ഇദ്ദേഹത്തിൻറെ പിതാവ്.


നീതു സിംഗ് ആണ് ഇദ്ദേഹത്തിൻറെ ഭാര്യ. അതായത് റൺബീർ കപൂറിന്റെ അമ്മ. അതുകൊണ്ടുതന്നെ റൺബീർ കപൂർ എന്തായാലും സിനിമ മേഖലയിലേക്ക് എത്തിപ്പെടും എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ലായിരുന്നു.


2007 വർഷത്തിൽ പുറത്തിറങ്ങിയ സാബരിയ എന്ന സിനിമയിലൂടെ ആണ് റൺബീർ കപൂർ അഭിനയം മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ശംശേര എന്ന സിനിമയിലാണ് താരം അവസാനമായി വേഷമിട്ടത്. 

ഹണി റോസ് അണിഞ്ഞിരിക്കുന്ന ഈ സാരിയുടെ വില അറിയുമോ? ചിത്രം


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഹണി റോസ്. ധാരാളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ഒപ്പം വരെ താരം അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമേ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും താരം വളരെ സജീവമായി പ്രവർത്തിച്ചു വരികയാണ്. അതേസമയം നടിയുടെ പേരിൽ തമിഴ്നാട്ടിൽ ഒരു ആരാധകൻ അമ്പലം വരെ കെട്ടിയിട്ടുണ്ട് എന്ന വാർത്ത കഴിഞ്ഞ ദിവസം ആയിരുന്നു പുറത്തുവന്നത്.


ഇത് വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരുന്നു. നിരവധി ആളുകൾ ആയിരുന്നു ആ ആരാധകനെ ട്രോളി കൊണ്ട് രംഗത്തെത്തിയത്. അതേസമയം ജീവിച്ചിരിക്കുന്നുണ്ടോ എന്ന് ഉറപ്പില്ലാത്ത ദൈവങ്ങളിൽ വിശ്വസിക്കുന്നതിനേക്കാൾ നല്ലതാണ് നമ്മളുടെ കൺമുന്നിൽ കാണുന്ന ആളുകളെ ദൈവമായി കാണുന്നത് എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.

ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് താരം. കുറച്ചു ദിവസങ്ങൾക്കു മുൻപ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. മനോഹരമായ വെള്ള സാരിയിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.


വെള്ള ഓർഗാൻസാ സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഈ സാരിയുടെ പ്രത്യേകത എന്താണ് എന്ന് അറിയുമോ? ഇതിൻറെ പകുതിഭാഗം മൾട്ടി ടൈ ആൻഡ് ഡൈയിങ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

ഈ സാരിയുടെ വില എത്രയാണ് എന്ന് അറിയുമോ? അതു കേട്ടാൽ നിങ്ങൾ ഞെട്ടും. ഒരു ശരാശരി മലയാളിയുടെ ഒരു മാസത്തെ ശമ്പളം മുഴുവൻ വേണം ഇങ്ങനെ ഒരു സാരി വാങ്ങാൻ. 9000 രൂപയുടെ അടുത്താണ് ഈ സാരിയുടെ വില എന്നാണ് അറിയാൻ സാധിക്കുന്നത്.


അതേ സമയം ഇതൊക്കെ നടിമാർക്ക് മാത്രമേ താങ്ങുകയുള്ളൂ എന്നും മലയാളികൾക്ക് ഇങ്ങനത്തെ സാരി ഒന്നും സ്വപ്നം കാണാൻ പോലും സാധിക്കില്ല എന്നുമാണ് മലയാളികൾ പറയുന്നത്.


Content Highlight: Do you understand this young star in the picture? The picture goes viral

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup