മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഹണി റോസ്. ധാരാളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ഒപ്പം വരെ താരം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമേ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും താരം വളരെ സജീവമായി പ്രവർത്തിച്ചു വരികയാണ്. അതേസമയം നടിയുടെ പേരിൽ തമിഴ്നാട്ടിൽ ഒരു ആരാധകൻ അമ്പലം വരെ കെട്ടിയിട്ടുണ്ട് എന്ന വാർത്ത കഴിഞ്ഞ ദിവസം ആയിരുന്നു പുറത്തുവന്നത്.

ഇത് വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരുന്നു. നിരവധി ആളുകൾ ആയിരുന്നു ആ ആരാധകനെ ട്രോളി കൊണ്ട് രംഗത്തെത്തിയത്. അതേസമയം ജീവിച്ചിരിക്കുന്നുണ്ടോ എന്ന് ഉറപ്പില്ലാത്ത ദൈവങ്ങളിൽ വിശ്വസിക്കുന്നതിനേക്കാൾ നല്ലതാണ് നമ്മളുടെ കൺമുന്നിൽ കാണുന്ന ആളുകളെ ദൈവമായി കാണുന്നത് എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.
ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് താരം. കുറച്ചു ദിവസങ്ങൾക്കു മുൻപ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. മനോഹരമായ വെള്ള സാരിയിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

വെള്ള ഓർഗാൻസാ സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഈ സാരിയുടെ പ്രത്യേകത എന്താണ് എന്ന് അറിയുമോ? ഇതിൻറെ പകുതിഭാഗം മൾട്ടി ടൈ ആൻഡ് ഡൈയിങ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ സാരിയുടെ വില എത്രയാണ് എന്ന് അറിയുമോ? അതു കേട്ടാൽ നിങ്ങൾ ഞെട്ടും. ഒരു ശരാശരി മലയാളിയുടെ ഒരു മാസത്തെ ശമ്പളം മുഴുവൻ വേണം ഇങ്ങനെ ഒരു സാരി വാങ്ങാൻ. 9000 രൂപയുടെ അടുത്താണ് ഈ സാരിയുടെ വില എന്നാണ് അറിയാൻ സാധിക്കുന്നത്.

അതേ സമയം ഇതൊക്കെ നടിമാർക്ക് മാത്രമേ താങ്ങുകയുള്ളൂ എന്നും മലയാളികൾക്ക് ഇങ്ങനത്തെ സാരി ഒന്നും സ്വപ്നം കാണാൻ പോലും സാധിക്കില്ല എന്നുമാണ് മലയാളികൾ പറയുന്നത്.
Content Highlight: Do you know the price of this honey rose saree? Image


































