ബിഗ് ബോസ് നാലാം സീസണിൽ പങ്കെടുത്ത് വൈറലായ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. ലക്ഷകണക്കിന് ആരാധകരെയാണ് ഒറ്റ സീസണിൽ പങ്കെടുത്ത് റോബിൻ സമ്പാദിച്ചത്. ഇപ്പോൾ താരത്തിന് സിനിമയിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് ലഭിക്കുന്നത്.
കൂടാതെ സോഷ്യൽമീഡിയയിലും സജീവമാണ് റോബിൻ. അടുത്തിടെയാണ് റോബിൻ താൻ ഫെബ്രുവരിയൽ വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ചത്. ബിഗ് ബോസിലായിരിക്കെ സഹമത്സരാർഥിയായിരുന്ന ദിൽഷ പ്രസന്നനോട് പ്രണയമുണ്ടെന്ന് റോബിൻ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം കരിയറിലാണ് താൻ ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്നതെന്ന് ദിൽഷ പറഞ്ഞതോടെ റോബിനും ദിൽഷയും പിരിയുകയായിരുന്നു. ശേഷമാണ് റോബിൻ നടിയും മോഡലും ബിസിനസ് വുമണുമെല്ലാമായ ആരതിയെ പൊടിയെ പ്രണയിക്കാൻ തുടങ്ങിയത്. ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് ടോം ഇമ്മട്ടിയുടെ കട്ടൻ വിത്ത് ഇമ്മട്ടി ഷോയിൽ വെച്ചാണ്.
അന്ന് റോബിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്ന ആരതിയെ പ്രേക്ഷകരും റോബിൻ ആരാധകരും ശ്രദ്ധിച്ചിരുന്നു. ആ അഭിമുഖത്തിന് ശേഷം ഇരുവരും വലിയ സൗഹൃദത്തിലായി. ശേഷം ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു.

സ്വന്തമായി ബൊട്ടീക്ക് നടത്തുന്നുമുണ്ട് ആരതി. ഇപ്പോൾ തന്റെ നല്ല പാതിയെ താൻ കണ്ടെത്തിയ പഴയ വീഡിയോ വീണ്ടും കുത്തിപൊക്കി പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് ആരതി. പൊടിറോബ് ആരാധകരിൽ ഒരാൾ ഷെയർ ചെയ്ത വീഡിയോ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുകയാണ് ആരതി ചെയ്തത്.
തന്നെ ഇതുപോലെ മനസിലാക്കി ഉൾക്കൊള്ളാൻ സാധിക്കുന്ന പെൺകുട്ടി ജീവിത പങ്കാളിയായി വരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് റോബിൻ പറയുമ്പോൾ ആരതി കണ്ണെടുക്കാതെ നോക്കിയിരിക്കുന്നതും കാണാം.
തന്റെ ഏറ്റവും വലിയ സപ്പോർട്ടാണ് ആരതിയെന്നാണ് കഴിഞ്ഞ ദിവസം റോബിൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾ കൂടിയാണ് റോബിനും ആരതിയും.
Content Highlight: An old viral video shared by Aarthi is going viral.


































