---
title: "ഇപ്പോള്‍ താന്‍ ആഗ്രഹിച്ച വണ്ണത്തില്‍ ആണ് നില്‍ക്കുന്നത്;  ദേവി ചന്ദന"
english_title: "Now Devi Chandana's words about experiencing body shaming are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/64475/now-devi-chandanas-words-about-experiencing-body-shaming-are-going-viral"
published_at: "2022-08-27T13:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309d2252718d_devi_chandana.jpg"
keywords: []
---

# ഇപ്പോള്‍ താന്‍ ആഗ്രഹിച്ച വണ്ണത്തില്‍ ആണ് നില്‍ക്കുന്നത്;  ദേവി ചന്ദന

> **Lead Summary:** സിനിമയിലും സീരിയലുകളിലും ഒരേസമയം അഭിനയിച്ചിട്ടുള്ള നടിയാണ് ദേവി ചന്ദന. ഇതിനിടക്ക് നിരവധി പരമ്പരകളിലും അതുപോലെ ചിത്രങ്ങളിലും ദേവി ചന്ദന അഭിനയിച്ചിട്ടുണ്ട്. നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ നടി.

## Article Content

സിനിമയിലും സീരിയലുകളിലും ഒരേസമയം അഭിനയിച്ചിട്ടുള്ള നടിയാണ് ദേവി ചന്ദന. ഇതിനിടക്ക് നിരവധി പരമ്പരകളിലും അതുപോലെ ചിത്രങ്ങളിലും ദേവി ചന്ദന അഭിനയിച്ചിട്ടുണ്ട്. നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ നടി.

ഇതിനിടെ ഒരു സമയത്ത് ദേവി ചന്ദന നന്നായി വണ്ണം വെച്ചതും അതുപോലെ പെട്ടെന്ന് മെലിഞ്ഞതെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചിലര്‍ നടിയെ പരിഹസിച്ചു കൊണ്ട് എത്തിയപ്പോള്‍ മറ്റു ചിലര്‍ക്ക് എങ്ങനെയാണ് ഇത്രയും പെട്ടെന്ന് മെലിഞ്ഞത് എന്നായിരുന്നു അറിയേണ്ടത്.

**

ഇപ്പോള്‍ എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഇതേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ദേവി ചന്ദന. ഏറ്റവും കൂടുതല്‍ ബോഡി ഷേമിങ് അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീയാണ് താനെന്ന് ദേവി ചന്ദന പറയുന്നു.

വിവാഹത്തിനുമുമ്പ് മെലിഞ്ഞിട്ടായിരുന്നു, വിവാഹശേഷം ഗൈനിക് ഇഷ്യൂസ് കാരണം വണ്ണം വെച്ചു 86 കിലോ വരെ വണ്ണം കൂടി. ആ സമയത്ത് നന്നായി ഭക്ഷണം കഴിച്ചതും , അതുപോലെ ചോക്ലേറ്റ് എല്ലാം കൂടുതല്‍ കഴിച്ചതുകൊണ്ടാണ് തടി വെച്ചത്.

ഈ സമയത്ത് ഒരുപാട് പരിഹാസങ്ങള്‍ നേരിട്ടു , ഒരു ഡാന്‍സര്‍ ഒക്കെ ആയിട്ട് ഇങ്ങനെ വണ്ണം വെയ്ക്കുന്നത് മോശമല്ലേ , ഡാന്‍സ് ചെയ്യുമ്പോള്‍ സ്റ്റേജ് പൊളിഞ്ഞു വീഴുമോ തുടങ്ങിയ കമന്റുകള്‍ വരാന്‍ തുടങ്ങി .

എന്നാല്‍ ആ സമയത്ത് വണ്ണം കൂടിയതിന്റെ പേരില്‍ തനിക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് നടി പറയുന്നു. ബോഡി ഷേയിമിംഗ് അധികമായപ്പോള്‍ വാശിയായി അങ്ങനെ രണ്ടര വര്‍ഷം കൃത്യമായി ഭക്ഷണവും വ്യായാമവും യോഗയും എല്ലാം ചെയ്തു. അങ്ങനെ 58 വരെ എത്തിച്ചു.

ഇതിന് പിന്നാലെ മറ്റു കമന്റുകള്‍ വന്നു ക്ഷീണിച്ചു പോയല്ലോ തുടങ്ങിയ കമന്റുകള്‍ . ഈ സമയത്ത് തന്നെ കൊവിഡ് വന്നു. ഇപ്പോള്‍ താന്‍ ആഗ്രഹിച്ച വണ്ണത്തില്‍ ആണ് നില്‍ക്കുന്നത്. ഇങ്ങനെ തന്നെ പോവാനാണ് ആഗ്രഹമെന്നും നടി പറഞ്ഞു.

**

വന്യമൃഗങ്ങളുടെ വ്യത്യസ്ത തരത്തിലുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചില വീഡിയോകള്‍ കാണുമ്പോള്‍ തന്നെ പേടിയും അറപ്പും തോന്നിയേക്കാം.

ഇപ്പോഴിതാ രണ്ട് കൊമോഡോ ഡ്രാഗണുകളുടെ അതായത് വൈൽഡ് മോണിറ്റർ ലിസാർഡിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരസ്പരം ഏറ്റുമുട്ടുകയാണ് രണ്ട് കൊമോഡോ ഡ്രാഗണുകളും. നടുറോഡിലുള്ള ഇവരുടെ തമ്മിത്തല്ല്‌ ഗതാഗതം തടസ്സപ്പെടുന്നതായും വീഡിയോയില്‍ കാണാം.

ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് 30 മിനിറ്റോളം ആണ് ഗതാഗതം തടസ്സപ്പെട്ടത്. എന്നാൽ ഇരുവരും തമ്മിൽ നിൽക്കുന്നത് കണ്ടാൽ ഇവർ പരസ്പരം സ്നേഹിക്കുകയാണെന്നേ തോന്നൂ.

[https://www.instagram.com/reel/ChpRSOVs_Ki/?utm_source=ig_embed&utm_campaign=loading**](https://www.instagram.com/reel/ChpRSOVs_Ki/?utm_source=ig_embed&utm_campaign=loading)

എന്തായാലും സംഭവം ഹിറ്റായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ തായ്‌ലൻഡിൽ നിന്നുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/64475/now-devi-chandanas-words-about-experiencing-body-shaming-are-going-viral)