---
title: "ഒടുവിൽ കുടുംബവിളക്കിലെ സുമിത്രക്ക് വിവാഹം, ആശംസകളുമായി ആരാധകർ"
english_title: "Finally, Sumitra's wedding in Kudumbavilak,video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64452/finally-sumitras-wedding-in-kudumbavilakvideo"
published_at: "2022-08-27T12:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309c719ba112_sumithra.jpg"
keywords: []
---

# ഒടുവിൽ കുടുംബവിളക്കിലെ സുമിത്രക്ക് വിവാഹം, ആശംസകളുമായി ആരാധകർ

> **Lead Summary:** മിനിസ്ക്രീൻ പരമ്പരയുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിന് നിരവധി ആരാധകരാണുള്ളത്. സിദ്ധാർത്ഥുമായുള്ള വേർപിരിയലിന് ശേഷമാണ് സുമിത്രയിലെ ശക്തമായ സ്ത്രീയെ പ്രേക്ഷകർ കണ്ടു തുടങ്ങിയത്. പുതിയ വഴിത്തിരിവിലേക്ക് പോകുകയാണ് കുടുംബവിളക്ക് .

## Article Content

മിനിസ്ക്രീൻ പരമ്പരയുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിന് നിരവധി ആരാധകരാണുള്ളത്. സിദ്ധാർത്ഥുമായുള്ള വേർപിരിയലിന് ശേഷമാണ് സുമിത്രയിലെ ശക്തമായ സ്ത്രീയെ പ്രേക്ഷകർ കണ്ടു തുടങ്ങിയത്. പുതിയ വഴിത്തിരിവിലേക്ക് പോകുകയാണ് കുടുംബവിളക്ക് .

കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി ശ്രീനിലയം വീട്ടിൽ സുമിത്രയുടെയും രോഹിത്തിൻ്റെയും വിവാക്കാര്യങ്ങളായിരുന്നു ചർച്ചകൾ. പഠനകാലം മുതൽ കൊണ്ടുനടന്ന പ്രണയമാണ് രോഹിത്തിൻ്റേത്. ഇപ്പോഴും രോഹിത്തിൻ്റെ മനസ്സിൽ സുമിത്ര തന്നെയാണ്. സുമിത്രയോടുള്ള രോഹിത്തിൻ്റെ പ്രണയം ശ്രീനിലയംകാർ അറിയുകയും അതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയായിരുന്നു.**

പിന്നീട് സുമിത്രയുടെ സുഹൃത്തുമായി രോഹിത്തിന് വിവാഹം ആലോചിക്കുകയും ചെയ്തു. തനിക്ക് അറിയാത്ത ഒരു വ്യക്തിയുമായി വിവാഹം കഴിക്കാൻ താത്പര്യമില്ല എന്ന് സുമിത്രയെ അറിയിച്ചതോടെ വിവാഹ ചർച്ചകൾക്ക് ഒരു ഫുൾ സ്റ്റോപ് വന്നിരുന്നു. കുടുംബവിളക്ക് പ്രേക്ഷകരെ ഒന്നടങ്കം സന്തോഷിപ്പിക്കുന്ന വാർത്തയുമായാണ് പുതിയ പ്രൊമോ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. 

വീഡിയോയിൽ സുമിത്രയുടെ കഴുത്തിൽ താലിക്കെട്ടുന്ന രോഹിത്തിനെയാണ് കാണിക്കുന്നത്. സന്തോഷവതിയായിട്ടാണ് രോഹിത്തിൻ്റെ അടുത്ത് സുമിത്ര ഇരിക്കുന്നതും. താലികെട്ട് കഴിയുമ്പോൾ സിദ്ധാർത്ഥ് അവിടേക്ക് എത്തി രോഹിത്തിനെ ഉപദ്രവിക്കുന്നതും വീഡിയോയിൽ കാണാം.

തുടർന്ന് സുമിത്രയും പൂജയും സിദ്ധാർത്ഥിനെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് പൂജ ആശുപത്രിയിൽ കിടക്കുന്നതാണ് പ്രൊമോയിൽ ഉള്ളത്. കുടുംബവിളക്കിൻ്റെ നിരവധി പ്രേക്ഷകരാണ് ഈ വീഡിയോ കണ്ട് സന്തോഷം പങ്കുവെച്ചിട്ടുള്ളത്.

ഈ നിഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല എന്നൊക്കെയാണ് കമന്റുകൾ. ഞെട്ടിക്കുന്ന മുഹൂർത്തങ്ങളുമായി പ്രൊമോ വീഡിയോ വന്നെങ്കിൽ സത്യമായിരിക്കണേ എന്നാണ് പ്രേക്ഷകർ പറയുന്നത്. 

രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് രാമറാവു ഓണ്‍ ഡ്യൂട്ടി. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് മാണ്ഡവ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ 'രാമറാവു ഓണ്‍ ഡ്യൂട്ടി' ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

സെപ്റ്റംബര്‍ 15ന് സോണി ലിവില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. മലയാളി താരം രജിഷ വിജയൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സത്യൻ സൂര്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്.

സുധാകര്‍ ചെറുകുറി ആണ് ചിത്രം നിര്‍മിച്ചത്. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. സാം സി എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ത്. ദിവ്യാൻഷ കൗശിക, വേണു, നാസ്സര്‍, നരേഷ്, പവിത്ര ലോകേഷ്, ജോണ്‍ വിജയ്, രാഹുല്‍ രാമകൃഷ്‍ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

'രാമറാവു ഓണ്‍ഡ്യൂട്ടി' ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ്. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ 'ബി രാമറാവു'വായിട്ടാണ് ചിത്രത്തില്‍ രവി തേജയെത്തിയത്. നായകൻ രവി തേജയുടെ മാസ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും സിനിമയുടെ ആകര്‍ഷണമായിരുന്നു.

പക്ഷേ രവി തേജയ്‍ക്ക് ചിത്രത്തിന്റെ തിയറ്റര്‍ പ്രകടനം നിരാശജനകമായിരുന്നു. 'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ നിര്‍മാതാവിന്റെ നഷ്‍ടം നികത്താന്‍ രവി തേജ രംഗത്ത് എത്തിയിരുന്നു.

'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ നിര്‍മാതാവിന്റെ അടുത്ത സിനിമയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു രവി തേജ. 38- 40 കോടി ബജറ്റിലെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ 24 കോടി രൂപ മാത്രമാണ് നേടാനായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/64452/finally-sumitras-wedding-in-kudumbavilakvideo)