---
title: "'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു"
english_title: "The OT release of 'Ramarao On Duty' has been announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64443/the-ot-release-of-ramarao-on-duty-has-been-announced"
published_at: "2022-08-27T12:30:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309c18c55a4b_rajisha_vijayan.jpg"
keywords: []
---

# 'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

> **Lead Summary:** രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് രാമറാവു ഓണ്‍ ഡ്യൂട്ടി. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് മാണ്ഡവ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ 'രാമറാവു ഓണ്‍ ഡ്യൂട്ടി' ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

## Article Content

രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് രാമറാവു ഓണ്‍ ഡ്യൂട്ടി. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് മാണ്ഡവ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ 'രാമറാവു ഓണ്‍ ഡ്യൂട്ടി' ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

സെപ്റ്റംബര്‍ 15ന് സോണി ലിവില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. മലയാളി താരം രജിഷ വിജയൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സത്യൻ സൂര്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്.

സുധാകര്‍ ചെറുകുറി ആണ് ചിത്രം നിര്‍മിച്ചത്. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. സാം സി എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ത്. ദിവ്യാൻഷ കൗശിക, വേണു, നാസ്സര്‍, നരേഷ്, പവിത്ര ലോകേഷ്, ജോണ്‍ വിജയ്, രാഹുല്‍ രാമകൃഷ്‍ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

'രാമറാവു ഓണ്‍ഡ്യൂട്ടി' ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ്. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ 'ബി രാമറാവു'വായിട്ടാണ് ചിത്രത്തില്‍ രവി തേജയെത്തിയത്. നായകൻ രവി തേജയുടെ മാസ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും സിനിമയുടെ ആകര്‍ഷണമായിരുന്നു.

പക്ഷേ രവി തേജയ്‍ക്ക് ചിത്രത്തിന്റെ തിയറ്റര്‍ പ്രകടനം നിരാശജനകമായിരുന്നു. 'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ നിര്‍മാതാവിന്റെ നഷ്‍ടം നികത്താന്‍ രവി തേജ രംഗത്ത് എത്തിയിരുന്നു.

'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ നിര്‍മാതാവിന്റെ അടുത്ത സിനിമയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു രവി തേജ. 38- 40 കോടി ബജറ്റിലെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ 24 കോടി രൂപ മാത്രമാണ് നേടാനായത്.

മേക്കപ്പില്ലാതെ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്ത് ചരിത്രമെഴുതി ഒരു യുവതി. ഇംഗ്ലണ്ടില്‍ നിന്നുള്ള പൊളിറ്റിക്‌സ് വിദ്യാർത്ഥി മെലീസ റൗഫ് ആണ് സൗന്ദര്യ മത്സരത്തില്‍ മേക്കപ്പില്ലാതെ പങ്കെടുത്ത് ചരിത്രമെഴുതിയത്.

മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ റൗണ്ട് വരെ എത്തിയിരിക്കുകയാണ് ഈ 20-കാരി. മിസ് ഇംഗ്ലണ്ടിന്‍റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ഥി മേക്കപ്പിലാതെ പങ്കെടുക്കുന്നത്.

പലപ്പോഴും സ്ത്രീകള്‍ മേക്കപ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. സൗന്ദര്യവര്‍ധക വിപണിയുടെ സമ്മര്‍ദ്ദം അവര്‍ക്ക് താങ്ങാനാകുന്നില്ല. അതിനിലാണ് ഞാന്‍ ശക്തമായ ഒരു നിലപാടെടുത്തത്.

സ്വാഭാവിക സൗന്ദര്യത്തെ പ്രചരിപ്പിക്കാന്‍ മിസ് ഇംഗ്ലണ്ട് വേദി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- മെലീസ പ്രതികരിച്ചു. 'ഒരാള്‍ സ്വന്തം ചര്‍മ്മത്തില്‍ സന്തുഷ്ടനാണെങ്കില്‍, മേക്കപ്പ് ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ അയാളെ നിര്‍ബന്ധിക്കരുത്.

നമ്മുടെ പോരായ്മകളാണ് നമ്മളെ നമ്മളായി മാറ്റുന്നത്. അതാണ് ഓരോ വ്യക്തിയേയും വ്യത്യസ്തമാക്കുന്നതും. ആളുകള്‍ അവരുടെ കുറവുകളേയും പോരായ്മകളേയും സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നു'- മെലീസ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/64443/the-ot-release-of-ramarao-on-duty-has-been-announced)