---
title: "മേക്കപ്പില്ലാതെ സൗന്ദര്യ മത്സരത്തിന്‍റെ ഫൈനല്‍ റൗണ്ടില്‍; മിസ് ഇംഗ്ലണ്ട് വേദിയില്‍ ചരിത്രമെഴുതി മെലീസ"
english_title: "Beauty pageant finals without makeup; Melissa wrote history on the stage of Miss England"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64426/beauty-pageant-finals-without-makeup-melissa-wrote-history-on-the-stage-of-miss-england"
published_at: "2022-08-27T11:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309aee12a998_meleesa.jpg"
keywords: []
---

# മേക്കപ്പില്ലാതെ സൗന്ദര്യ മത്സരത്തിന്‍റെ ഫൈനല്‍ റൗണ്ടില്‍; മിസ് ഇംഗ്ലണ്ട് വേദിയില്‍ ചരിത്രമെഴുതി മെലീസ

> **Lead Summary:** മേക്കപ്പില്ലാതെ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്ത് ചരിത്രമെഴുതി ഒരു യുവതി. ഇംഗ്ലണ്ടില്‍ നിന്നുള്ള പൊളിറ്റിക്‌സ് വിദ്യാർത്ഥി മെലീസ റൗഫ് ആണ് സൗന്ദര്യ മത്സരത്തില്‍ മേക്കപ്പില്ലാതെ പങ്കെടുത്ത് ചരിത്രമെഴുതിയത്.

## Article Content

മേക്കപ്പില്ലാതെ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്ത് ചരിത്രമെഴുതി ഒരു യുവതി. ഇംഗ്ലണ്ടില്‍ നിന്നുള്ള പൊളിറ്റിക്‌സ് വിദ്യാർത്ഥി മെലീസ റൗഫ് ആണ് സൗന്ദര്യ മത്സരത്തില്‍ മേക്കപ്പില്ലാതെ പങ്കെടുത്ത് ചരിത്രമെഴുതിയത്.

മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ റൗണ്ട് വരെ എത്തിയിരിക്കുകയാണ് ഈ 20-കാരി. മിസ് ഇംഗ്ലണ്ടിന്‍റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ഥി മേക്കപ്പിലാതെ പങ്കെടുക്കുന്നത്.

പലപ്പോഴും സ്ത്രീകള്‍ മേക്കപ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. സൗന്ദര്യവര്‍ധക വിപണിയുടെ സമ്മര്‍ദ്ദം അവര്‍ക്ക് താങ്ങാനാകുന്നില്ല. അതിനിലാണ് ഞാന്‍ ശക്തമായ ഒരു നിലപാടെടുത്തത്.

സ്വാഭാവിക സൗന്ദര്യത്തെ പ്രചരിപ്പിക്കാന്‍ മിസ് ഇംഗ്ലണ്ട് വേദി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- മെലീസ പ്രതികരിച്ചു. 'ഒരാള്‍ സ്വന്തം ചര്‍മ്മത്തില്‍ സന്തുഷ്ടനാണെങ്കില്‍, മേക്കപ്പ് ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ അയാളെ നിര്‍ബന്ധിക്കരുത്.

നമ്മുടെ പോരായ്മകളാണ് നമ്മളെ നമ്മളായി മാറ്റുന്നത്. അതാണ് ഓരോ വ്യക്തിയേയും വ്യത്യസ്തമാക്കുന്നതും. ആളുകള്‍ അവരുടെ കുറവുകളേയും പോരായ്മകളേയും സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നു'- മെലീസ പറയുന്നു.

ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

'തിരുച്ചിദ്രമ്പലം' എന്ന ധനുഷ് ചിത്രത്തിന്റെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. 'മയക്കമാ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

ഓഗസ്റ്റ് 18ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്.

കലാനിധി മാരൻ ആണ് ചിത്രം നിര്‍മിക്കുന്നത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് തിരുച്ചിദ്രമ്പലം.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയുള്ളതാണ് ''തിരുച്ചിദ്രമ്പലം'.

### Related Links & Sources
- [Original Story Source](https://moviemax.in/news/64426/beauty-pageant-finals-without-makeup-melissa-wrote-history-on-the-stage-of-miss-england)