---
title: "ദുബൈയിലെ ജിമ്മിൽ മോഹൻലാലിന്റെ കിടിലൻ വർക്കൗട്ട്; വീഡിയോ"
english_title: "Mohanlal's cool workout at the gym in Dubai; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64392/mohanlals-cool-workout-at-the-gym-in-dubai-video"
published_at: "2022-08-27T06:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630971911cc91_mohanlal.jpg"
keywords: []
---

# ദുബൈയിലെ ജിമ്മിൽ മോഹൻലാലിന്റെ കിടിലൻ വർക്കൗട്ട്; വീഡിയോ

> **Lead Summary:** ശരീരത്തിന്റെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ കാട്ടുന്നവരാണ് സിനിമാ താരങ്ങൾ. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങൾ. എന്നാൽ ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് മലയാള സിനിമാ അഭിനേതാക്കളും ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ്.

## Article Content

ശരീരത്തിന്റെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ കാട്ടുന്നവരാണ് സിനിമാ താരങ്ങൾ. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങൾ. എന്നാൽ ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് മലയാള സിനിമാ അഭിനേതാക്കളും ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ്.

മമ്മൂട്ടി, പൃഥ്വിരാജ്, മോഹൻലാല്‍, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി പേർ ഉദാഹരമാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു വർക്കൗട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

**

ദുബൈയിലെ ജിമ്മിൽ നിന്നുള്ള മോഹൻലാലിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നടനൊപ്പം ട്രെയിനറെയും വീഡിയോയിൽ കാണാം.

മോഹൻലാൽ ഫാൻസ് ക്ലബ് എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

[https://www.facebook.com/MohanlalFansClub/videos/1936458929884250/?t=0**](https://www.facebook.com/MohanlalFansClub/videos/1936458929884250/?t=0)

ഋഷഭ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാ​ഗമായി ദുബൈയിൽ എത്തിയതാണ് മോഹൻലാൽ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ഈ വമ്പൻ പ്രോജക്ട് വരുന്നത്.

ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആശീർവാദ് സിനിമാസിന്റെ പുതിയൊരു കമ്പനി ദുബൈയിൽ ആരംഭിച്ചുവെന്നും താരം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/64392/mohanlals-cool-workout-at-the-gym-in-dubai-video)