---
title: "ഭർത്താവിന്റെയും മകൻ്റെയും പേരുകൾ കയ്യിൽ പച്ചകുത്തി  നടി, ചിത്രം "
english_title: "The new picture shared by Meghna Raj is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/64369/the-new-picture-shared-by-meghna-raj-is-now-going-viral"
published_at: "2022-08-26T21:29:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308ee52723d1_megna.jpg"
keywords: []
---

# ഭർത്താവിന്റെയും മകൻ്റെയും പേരുകൾ കയ്യിൽ പച്ചകുത്തി  നടി, ചിത്രം 

> **Lead Summary:** സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ നമുക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു നടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. ഇവർ കയ്യിൽ പച്ച കുത്തിയിരിക്കുകയാണ് ഇപ്പോൾ.

## Article Content

സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ നമുക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു നടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. ഇവർ കയ്യിൽ പച്ച കുത്തിയിരിക്കുകയാണ് ഇപ്പോൾ.

നടിമാർ ശരീരത്തിൽ പച്ച കുത്തുന്നത് വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. ഇത്തരത്തിലുള്ള നടിമാർക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് എപ്പോഴും മലയാളികൾ ഉന്നയിക്കുന്നത്. എന്നാൽ ഈ നടിയെ ഇപ്പോൾ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയാണ് മലയാളികൾ. അതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ?

രണ്ടു വർഷങ്ങൾക്കു മുൻപ് ആയിരുന്നു ഇവരുടെ ഭർത്താവ് നമ്മളെ വിട്ടു പിരിയുന്നത്. അപ്പോൾ ഗർഭിണിയായിരുന്ന താരം പിന്നീട് ഒരു ആൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു.

ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ ഒരു രാജകുമാരനെ പോലെയാണ് താരം ആ മകനെ നോക്കുന്നത്. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് താരം ചിന്തിക്കുന്നത് പോലുമില്ല. ആദ്യത്തെ ഭർത്താവിനെ താരത്തിന് അത്രത്തോളം ഇഷ്ടമാണ് എന്ന് അർത്ഥം.

മേഘ്ന രാജ് എന്ന നടിയെക്കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. നിരവധി ആരാധകരെ ആണ് താരം മലയാളത്തിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. മലയാളം ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഇതെല്ലാം തന്നെ മലയാളികളും ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്. കന്നട സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ചിരഞ്ജീവി സർജ്ജ ആയിരുന്നു നടിയുടെ ഭർത്താവ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/64369/the-new-picture-shared-by-meghna-raj-is-now-going-viral)