---
title: "സോഫയിൽ നിന്ന് താഴെവീഴുന്ന കുഞ്ഞനുജത്തി, അത്ഭുതകരമായി രക്ഷപ്പെടുത്തി സഹോദരൻ"
english_title: "Brother miraculously saves sister from falling off sofa"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64296/brother-miraculously-saves-sister-from-falling-off-sofa"
published_at: "2022-08-26T15:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308a0cb30b0a_viral.jpg"
keywords: []
---

# സോഫയിൽ നിന്ന് താഴെവീഴുന്ന കുഞ്ഞനുജത്തി, അത്ഭുതകരമായി രക്ഷപ്പെടുത്തി സഹോദരൻ

> **Lead Summary:** ആ ഒരു നിമിഷത്തിൽ അവന് അങ്ങനെ ചെയ്യാൻ തോന്നിയിരുന്നില്ലെങ്കിൽ ഒരു പക്ഷെ വലിയൊരു ദുരന്തം ആ വീട്ടിൽ സംഭവിച്ചേനെ. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് എന്തു പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് വീട്ടുകാർ.

## Article Content

ആ ഒരു നിമിഷത്തിൽ അവന് അങ്ങനെ ചെയ്യാൻ തോന്നിയിരുന്നില്ലെങ്കിൽ ഒരു പക്ഷെ വലിയൊരു ദുരന്തം ആ വീട്ടിൽ സംഭവിച്ചേനെ. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് എന്തു പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് വീട്ടുകാർ.

സംഭവം നടന്നത് ഏത് രാജ്യത്താണന്ന് വ്യക്തമല്ലെങ്കിലും ഈ ദൃശ്യങ്ങൾ കാണുന്ന ആരും ഒന്ന് ആഗ്രഹിച്ചു പോകും ആ കൊച്ചു മിടുക്കനെ ഒന്ന് ചേർത്ത് പിടിച്ച് അഭിനന്ദിക്കാൻ. സോഫയിൽ നിന്ന് അബദ്ധവശാൽ താഴേക്ക് വിഴുന്ന കുഞ്ഞനുജത്തിയെ ആണ് അഞ്ചു വയസ്സും മാത്രം പ്രായം തോന്നുന്ന അവൻ ആരെയും അമ്പരപ്പിക്കും വിധം രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലാണ് ഹൃദയസ്പർശിയായ ഈ രംഗങ്ങൾ ഉള്ളത്. വീഡിയോയിൽ ഉള്ളത് ആരാണന്നോ ഏത് രാജ്യത്താണ് ഇത് സംഭവിച്ചതെന്നോ ഒന്നും വ്യക്തമല്ലെങ്കിലും ഒരു വീട്ടിലെ സിസിടിവി യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവയെന്ന് വ്യക്തം.

സോഫയിലിരുന്ന് കളിക്കുകയാണ് രണ്ട് കുട്ടികൾ. ഒരാൾക്ക് ഏകദേശം അഞ്ച് വയസ്സ് പ്രായം വരും രണ്ടാമത്തെ ആൾക്ക് കഷ്ടിച്ച് ഒരു വയസ്സും. ഒരു വയസ്സുള്ള കുഞ്ഞ് അവളെ ഇരുത്തിയിരുന്ന സോഫയിൽ നിന്ന് ആദ്യം പതിയെ എഴുന്നേറ്റ് നിന്നു. അൽപ്പസമയം അങ്ങനെ നിന്ന് കളിച്ചതിന് ശേഷം തൊട്ടടുത്ത സോഫയിലേക്ക് കയറാൻ നോക്കുന്നു.

ഈ സമയമെല്ലാം ഇരു സോഫകൾക്കും ഇടയിൽ മറ്റെന്തോ ശ്രദ്ധിച്ചുകൊണ്ട് ഇരിക്കുകയാണ് മൂത്തകുട്ടി. പെട്ടെന്ന് സോഫയിൽ നിന്ന് ചെറിയ കുഞ്ഞ് ഉരുണ്ട് താഴേക്ക് വീഴുന്നു. ആ നിമിഷത്തിൽ തന്നെ മൂത്ത കൂട്ടി അതിവേഗത്തിൽ ഉളയകുട്ടിയെ കയറി പിടിക്കുന്നു.

[**https://twitter.com/i/status/1563001536975880192**](https://twitter.com/i/status/1563001536975880192)

പക്ഷെ അവന് പിടിത്തം കിട്ടയത് അവളുടെ ഉടുപ്പിലാണ്. പക്ഷെ അവൻ പിടിവിട്ടില്ല. തന്റെ കുഞ്ഞനുജത്തിയെ അതീവ സുരക്ഷിതയായി അവൻ പതിയെ നിലത്തേക്ക് കിടത്തി. വീട്ടുകാർ എത്തുന്നതിന് മുൻപ് തന്നെ അവൻ അവളുടെ തലയും മറ്റും തടവി കൊടുത്ത് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. എത്ര മനോഹരമായ കാഴ്ചയല്ലേ?

### Related Links & Sources
- [Original Story Source](https://moviemax.in/news/64296/brother-miraculously-saves-sister-from-falling-off-sofa)