---
title: "നടന്‍ റെയ്ജന്‍ രാജന്‍ വിവാഹിതനായി"
english_title: "Actor Raijan Rajan got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64292/actor-raijan-rajan-got-married"
published_at: "2022-08-26T15:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63089a0e0a38d_RAYJAN.jpg"
keywords: []
---

# നടന്‍ റെയ്ജന്‍ രാജന്‍ വിവാഹിതനായി

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ റെയ്ജന്‍ രാജന്‍ വിവാഹിതനായി. ലളിതമായ ചടങ്ങോട് കൂടിയാണ് വിവാഹം നടത്തിയത്. പിന്നാലെ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്.

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ റെയ്ജന്‍ രാജന്‍ വിവാഹിതനായി. ലളിതമായ ചടങ്ങോട് കൂടിയാണ് വിവാഹം നടത്തിയത്. പിന്നാലെ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്.

വരനും വധുവും സിംപിള്‍ ലുക്കിലാണ് വിവാഹത്തിന് എത്തിയത്. ഇവരുടെ വിവാഹ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

**

നേരത്തെ തന്റെ വിവാഹ കാര്യം താരം പറഞ്ഞിരുന്നു. എന്നാള്‍ അന്ന് വധുവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നില്ല. വിവാഹത്തോട് അടുപ്പിച്ച് നടത്തിയ ഷോപ്പിംങ്ങിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് കല്യാണത്തെക്കുറിച്ച് റെയ്ജന്‍ തുറന്നു പറഞ്ഞത്.

നേരത്തെ ആശാന്‍ എന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തിയില്ലെ, അയാള്‍ തന്റെ ജീവിതത്തിലേക്ക് വരുന്നു എന്നാണ് അന്ന് താരം പറഞ്ഞത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറാന്‍ റെയ്ജന്‍ രാജന് സാധിച്ചു . ഇതിനോടകം നിരവധി പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചു താരം . 

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നൂബിന്‍ ജോണി വിവാഹിതനായി. മുന്‍പ് വിവാഹത്തെ കുറിച്ച് നടന്‍ പറഞ്ഞപ്പോള്‍ മുതല്‍ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ നൂബിന്‍ തന്റെ പ്രിയതമയുമായി ഒരുമിച്ച വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഡോക്ടറായ ജോസഫൈനാണ് വധു. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ നൂബിന്റെ നാട്ടില്‍ വച്ചാണ് വിവാഹം നടത്തിയത്. ജസ്റ്റ് മ്യാരീഡ് എന്ന് പറഞ്ഞ് വിവാഹത്തിന്റെ ചിത്രങ്ങള്‍ നടന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

കുടുംബവിളക്ക് എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് നൂബിന്‍ ശ്രദ്ധേയനാവുന്നത്. സീരിയലിന്റെ തുടക്കം മുതല്‍ പ്രതീഷ് എന്ന നായക വേഷം നൂബിന്‍ ചെയ്ത് വരുന്നു.

ഇതിനിടയിലാണ് താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും നൂബിന്‍ വെളിപ്പെടുത്തിയത്. വളരെ കാലം മുന്‍പേ ഇഷ്ടത്തിലായ നൂബിനും ജോസഫൈനും ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 

ഓഫ് വൈറ്റ് ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് ജോസഫൈന്‍ വിവാഹത്തിനെത്തിയത്. വേറിട്ട നിറത്തില്‍ കോട്ടും സ്യൂട്ടുമാണ് നൂബിന്റെ വേഷം. ഇരുവരും കൈകള്‍ കോര്‍ത്ത് പള്ളിയിലേക്ക് നടന്ന് വരുന്നതിന്റെ ഫോട്ടോസാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇതിന് പിന്നാലെ റിസപ്ഷനില്‍ നിന്നുള്ള ഫോട്ടോസും പങ്കുവെച്ചിരിക്കുകയാണ്. വിവാഹിതനായെന്ന നൂബിന്റെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കളും ആരാധകരുമൊക്കെ എത്തുന്നുന്നുണ്ട്. 

കുടുംബവിളക്കില്‍ നൂബിനൊപ്പം അഭിനയിച്ചിരുന്ന നടിമാരായ അമൃത നായര്‍, ആതിര മാധവ്, രേഷ്മ നായര്‍, തുടങ്ങിയ നടിമാരും നവദമ്പതിമാര്‍ക്കുള്ള ആശംസ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഇവരൊക്കെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നോ എന്നത് സംബന്ധിച്ച് വിവരമില്ല. വിവാഹത്തിന്റെ തിരക്കുകള്‍ കഴിഞ്ഞ ഉടനെ നൂബിന്‍ അഭിനയത്തിലേക്ക് തന്നെ തിരികെയെത്തുമെന്നാണ് വിചാരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/64292/actor-raijan-rajan-got-married)