സാമൂഹിക മാധ്യമങ്ങളിൽ ദിനം പ്രതി നിരവധി വീഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്. ചിലത് കാണുന്നവരിൽ ചിരി പടർത്തും മറ്റ് ചിലത് കൗതുകവും ദുഖവുമൊക്കെ ഉണ്ടാക്കും. എന്നാൽ, കാഴിച്ചക്കാരിൽ മുഴുവൻ ആശങ്കനിറച്ച് കൊണ്ട് ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.
പട്ടിയെ രക്ഷിക്കാനായി കുട്ടിയെ കൈവിട്ടുകളയുന്ന ഒരു മനുഷ്യന്റെ അശ്രദ്ധയാണ് വീഡിയോയിൽ. വീഡിയോയിലെ ദൃശ്യങ്ങൾ ഇങ്ങനെയാണ്. ഒരു മനുഷ്യൻ സ്ട്രോളറിൽ ഒരു കുട്ടിയുമായി വീടിന് പുറത്തേക്ക് വരുന്നു. തൊട്ടു പുറകേ അവരുടേതെന്ന് തോന്നിക്കുന്ന ഒരു നായയും ആ മനുഷ്യനെ അനുഗമിക്കുന്നത് കാണാം.
പെട്ടെന്ന് മറ്റൊരു നായ അവർക്ക് നേരെ വരുന്നു. ഉടനെ തനിക്കൊപ്പം ഉണ്ടായിരുന്ന നായയെ രക്ഷിക്കാൻ ആ മനുഷ്യൻ ശ്രമിയ്ക്കുന്നു. പക്ഷെ, സ്ട്രോളറിൽ കുട്ടിയുള്ള കാര്യം അയാൾ മറന്നതോ നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിച്ച അബദ്ധമോ എന്ന് വ്യക്തമല്ല.
അയാൾ സ്ട്രോളറിൽ നിന്നും കൈ എടുത്തതും സ്ട്രോളർ താഴേക്ക് ഉരുണ്ടുപോയി. സംഭവം നടന്നത് ഒരു ഇറക്കപ്പുറം ആയിരുന്നത് കൊണ്ട് തന്നെ അതിവേഗത്തിലാണ് കുട്ടി ഇരുന്ന സ്ട്രോളർ താഴേക്ക് പോകുന്നത്. സ്ട്രോളർ തനിയെ നീങ്ങി അൽപ്പസയം കഴിഞ്ഞതിന് ശേഷമാണ് ഇക്കാര്യം അയാൾ ശ്രദ്ധിച്ചത്.
സമീപത്ത് ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന ഒരാൾ അപകടം മനസ്സിലാക്കി കുട്ടിയെ രക്ഷിക്കാനായി ഓടി അവർക്കരികിലേക്ക് ചെല്ലുന്നതും വീഡിയോയിൽ കാണാം. അബദ്ധം മനസ്സിലാക്കി കുട്ടിയെ രക്ഷിക്കാൻ ആ മനുഷ്യൻ പുറകേ ഓടുന്നത് കാണാമെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
ബുധനാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ അനിമൽസ് ബീയിംഗ് ജെർക്ക് എന്ന ഉപയോക്താവാണ് വീഡിയോ പങ്കിട്ടത്. ഷെയർ ചെയ്തതിന് ശേഷം നൂറുകണക്കിന് ലൈക്കുകളും കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.
ചില ഉപയോക്താക്കൾ നായ്ക്കളെ വീടിനുള്ളിൽ സൂക്ഷിക്കുന്നതിനുള്ള സംരക്ഷണ മാർഗങ്ങൾ നിർദ്ദേശിച്ചു, മറ്റുള്ളവർ പോസ്റ്റിന്റെ കമന്റ് വിഭാഗത്തിൽ സംഭവത്തെ ഒരു സിനിമാക്കഥ പോലുണ്ടെന്ന് വിശേഷിപ്പിച്ചു. കുട്ടികളുടെ സുരക്ഷ എപ്പോഴും ഉറപ്പാക്കണമെന്നാണ് മറ്റു ചിലർ നിർദേശിച്ചത്.
ഏകദേശം 40 ലക്ഷം മുടക്കി രൂപം മാറ്റി, പുരുഷന്മാരിപ്പോൾ തന്നെ പാവയെ പോലെ കാണുന്നുവെന്ന് യുവതിയുടെ പരാതി
ഏകദേശം 40 ലക്ഷം രൂപ പ്ലാസ്റ്റിക് സർജറിക്ക് വേണ്ടി ചെലവഴിച്ച സ്ത്രീ ഇപ്പോൾ തന്നെ പ്രേമിക്കാനാളില്ല എന്നും പറഞ്ഞ് വേദനിക്കുകയാണ്. ഇപ്പോൾ പുരുഷന്മാരെല്ലാം തന്നെ വെറും പാവയെ പോലെയാണ് കാണുന്നത് എന്നാണ് യുവതിയുടെ പരാതി.
ഡാനി എന്നറിയപ്പെടുന്ന ഈ 35 -കാരിയായ ഇൻസ്റ്റഗ്രാം സ്റ്റാർ ഒരുപാട് കഷ്ടപ്പെട്ടും പണം ചെലവഴിച്ചുമാണ് തന്റെ സ്വപ്നത്തിലുള്ള ഇങ്ങനെയൊരു ലുക്ക് ഉണ്ടാക്കിയെടുത്തത്. ഇപ്പോഴുള്ള തന്റെ രൂപത്തിൽ അവൾ ഹാപ്പിയും ആണ്. ഓൺലൈനിൽ 653,000 ഫോളോവേഴ്‌സുണ്ട് യുഎസിലെ വിസ്കോൺസിനിൽ നിന്നുള്ള ഡാനിക്ക്.
എന്നാൽ, ലുക്കിലൊക്കെ ഹാപ്പി ആണ് എങ്കിലും പുരുഷന്മാർ ഇപ്പോൾ പഴയ പോലെ ഡാനിയോട് മാനസികമായി ആകർഷിക്കപ്പെടുന്നില്ല. അവളെ അവർ ഒരു മനുഷ്യനായി പോലും കാണുന്നില്ല. പകരം തന്നെ ഒരു പാവയെ പോലെയാണ് ആ പുരുഷന്മാരെല്ലാം കാണുന്നത് എന്നാണ് ഡാനിയുടെ പരാതി.
അവൾ പറയുന്നു, 'എന്റെ ഡേറ്റിംഗ് ജീവിതം വൻ ദുരന്തമാണ്. പുരുഷന്മാർ എന്നെ വെറും കളിപ്പാട്ടമായിട്ടാണ് കാണുന്നത്. അവർ എന്റെ ശാരീരികസൗന്ദര്യമാണ് നോക്കുന്നത്. ശരിക്കും ഞാനെന്താണ് എന്നോ, എന്റെ ഉള്ള് എന്താണ് എന്നോ അവർ പരിഗണിക്കുന്നത് പോലുമില്ല. വളരെ അപൂർവമായാണ് പുരുഷന്മാർ എന്റെ മനസും ശരിക്ക് ഞാനെന്താണോ അതും പരിഗണിക്കുന്നത്. അതിനാൽ തന്നെ ഡേറ്റിംഗും പ്രേമവുമെല്ലാം വളരെ കഠിനമായി തീർന്നിരിക്കയാണ്.'
എന്നാൽ, ഡേറ്റിംഗ് ജീവിതം ദുരന്തമാണ് എങ്കിലും ഓൺലൈനിൽ ഡാനിക്ക് ആരാധകർ ഏറെയുണ്ട്. 'നിങ്ങൾ ശരിക്കും ഈ ലോകത്തിനെല്ലാം അപ്പുറമാണ് അതാവും നിങ്ങൾക്ക് കാമുകന്മാരെ കിട്ടാത്തത്' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും കാമുകന്മാരെ കിട്ടിയില്ലെങ്കിലും തന്റെ ഈ ലുക്കിൽ അവൾ ഹാപ്പി തന്നെയാണ്.
Content Highlight: Abandoned the child to save the dog; video


































