---
title: "സന്തോഷ വാര്‍ത്ത പങ്കുവെച്ച് വിജയ് മാധവ്‌"
english_title: "Vijay Madhav shared the good news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64244/vijay-madhav-shared-the-good-news"
published_at: "2022-08-26T12:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630870031eac3_devika_nambyar.jpg"
keywords: []
---

# സന്തോഷ വാര്‍ത്ത പങ്കുവെച്ച് വിജയ് മാധവ്‌

> **Lead Summary:** അപ്രതീക്ഷിതമായി വിവാഹത്തിലൂടെ ഒന്നായവരാണ് വിജയ് മാധവും, ദേവിക നമ്പ്യാരും. ഒരിക്കല്‍പോലും തങ്ങള്‍ വിവാഹം കഴിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. രണ്ടുപേരുടെ വീട്ടില്‍ വിവാഹ ആലോചന വന്നുകൊണ്ടിരിക്കുന്ന സമയത്താണ് എന്നാല്‍ നമുക്ക് അങ്ങ് കെട്ടിയാലോ എന്ന് ഇവര്‍ പരസ്പരം ചോദിച്ചത്.

## Article Content

അപ്രതീക്ഷിതമായി വിവാഹത്തിലൂടെ ഒന്നായവരാണ് വിജയ് മാധവും, ദേവിക നമ്പ്യാരും. ഒരിക്കല്‍പോലും തങ്ങള്‍ വിവാഹം കഴിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. രണ്ടുപേരുടെ വീട്ടില്‍ വിവാഹ ആലോചന വന്നുകൊണ്ടിരിക്കുന്ന സമയത്താണ് എന്നാല്‍ നമുക്ക് അങ്ങ് കെട്ടിയാലോ എന്ന് ഇവര്‍ പരസ്പരം ചോദിച്ചത്.

ഇവരുടെ വീട്ടുകാര്‍ക്കും ഈ ബന്ധത്തോട് പൂര്‍ണ്ണ സമ്മതമായിരുന്നു. അങ്ങനെ വൈകാതെ തന്നെ താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു. പിന്നീട് വിവാഹവും കഴിഞ്ഞു.

**

ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഇതിന്റെ സന്തോഷവും വിജയ് മാധവ് പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതെന്ന് വിജയ് മാധവ് പറയുന്നു.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായാണ് അദ്ദേഹം എന്‍ഗേജ്മെന്റ് ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞു, എന്റെ സുഹൃത്ത് സുദീപേട്ടന്‍ കഴിഞ്ഞ ദിവസം അയച്ചു തന്നതാണ് ഈ ചിത്രം.

2012 ല്‍ ഒരു വാലെന്റൈന്‍സ് സ്‌പെഷ്യല്‍ ആല്‍ബത്തിന്റെ റെക്കോര്‍ഡിങ് വേളയില്‍ ഈ പടം എടുത്തപ്പോള്‍ സത്യമായിട്ടും സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാര്‍ എന്റെ ഭാര്യയായി മാറും, ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നും എന്നുമായിരുന്നു വിജയ് മാധവ് കുറിച്ചത്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ പാട്ടുപാടാനായി വിജയ് മാധവ് എത്തിയിരുന്നു . ഇതിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. പാട്ട് മാത്രമല്ല സംഗീതസംവിധാനവും തനിക്ക് പ്രിയപ്പെട്ടതാണെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. അതേസമയം നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ദേവിക നമ്പ്യാര്‍. അതുപോലെ സിനിമയിലും ദേവിക അഭിനയിച്ചിട്ടുണ്ട്.

അയൽക്കാരാണ് അത് കണ്ടത്. ഒരു വീടിന്റെ അകത്തേക്ക് കയറാൻ ശ്രമിക്കുന്ന പതിനെട്ടടി നീളമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പ്. സമീപത്തെ ഒരു വീട്ടിൽ നിന്ന് രക്ഷപ്പെട്ട ബർമീസ് പെരുമ്പാമ്പ് മറ്റൊ‌രു വീടിന്റെ മേൽക്കൂരയിൽ നിന്ന് മുകളിലെ നിലയിലെ ജനലിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

ഹാംഷെയറിലെ ചാൻഡലേഴ്‌സ് ഫോർഡിലാണ് സംഭവം. ചൊവ്വാഴ്ച പാമ്പിനെ കണ്ടതോടെ ജനങ്ങളെല്ലാം പരിഭ്രാന്തിയിലായി. കുറച്ച് നേരങ്ങൾക്ക് ശേഷം അതിന്റെ അയൽപക്കത്തുള്ള ഒരു സ്ത്രീ ഈ പാമ്പ് ആരുടേതാണ് എന്ന് തിരിച്ചറിയുകയും അതിനെ ഉടമയ്ക്ക് തിരികെ കൊണ്ട് കൊടുക്കുകയും ആയിരുന്നു.

'താൻ ജനാലയിലൂടെ പുറത്തേക്ക് നോക്കിയതാണ്. അപ്പോഴാണ്, തന്റെ അയൽവാസിയുടെ മേൽക്കൂരയിൽ മഞ്ഞ നിറമുള്ള കൂറ്റൻ പാമ്പിനെ കണ്ടത്. ആദ്യം അത് എന്താണ് എന്ന് മനസിലായില്ല. അത് മുകളിലത്തെ നിലയിലെ ജനലിൽ കയറാൻ ശ്രമിക്കുന്നത് കണ്ടപ്പോഴാണ് അതൊരു കൂറ്റൻ പെരുമ്പാമ്പാണ് എന്ന് മനസിലായത്' എന്ന് സമീപത്ത് താമസിക്കുന്ന ജെന്നി വാർവിക്ക് പറഞ്ഞു.

'അവരതിനെ അവിടെ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അത് നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്ക് വീണു. അതുവഴി ഒരുപാട് ആളുകൾ കടന്നുപോയി, അവരെല്ലാം ഞെട്ടിപ്പോയി, അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല' എന്നും ജെന്നി പറയുന്നു.

ലിൻഡ എൽമർ എന്ന സ്ത്രീയാണ് ഒടുവിൽ ഈ പാമ്പ് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞത്. പരിഭ്രാന്തരായി ആളുകൾ വാതിലിൽ തട്ടിയപ്പോഴാണ് ഏഴ് മണിക്ക് താനുണർന്നത് എന്ന് അവൾ പറയുന്നു. ലിൻഡ പാമ്പിനെ എടുത്തു. എല്ലാവരും പേടിച്ചിരിക്കയായിരുന്നു. അവളെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ ആ കൂറ്റൻ പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് റോഡിലൂടെ നടന്നു കൊണ്ടാണ് അവളതിനെ ഉടമയെ തിരികെ ഏൽപ്പിച്ചത്.

ലിൻഡയും ഒരു ബർമീസ് പെരുമ്പാമ്പിനെ വളർത്തുന്നുണ്ട്. അവ ആക്രമണകാരിയല്ല എന്നും തനിക്ക് പരിചയമുണ്ടായിരുന്നത് കൊണ്ട് കൈകാര്യം ചെയ്യുന്നത് അത്ര ബുദ്ധിമുട്ടായില്ല എന്നും അവർ പറയുന്നു. ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പാമ്പുകൾ വീട് വിട്ട് പുറത്തിറങ്ങി പോവാനുള്ള സാഹചര്യമുണ്ട് എന്നും അതിനാൽ പാമ്പിനെ വളർത്തുന്നവർ ശ്രദ്ധിക്കണമെന്നും RSPCA (Royal Society for the Prevention of Cruelty to Animals) മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://moviemax.in/news/64244/vijay-madhav-shared-the-good-news)