---
title: "മകളുടെ വിവാഹത്തിന് ശേഷമാണ് ഞാന്‍ രണ്ടാമതും വിവാഹിതയായത്; നടി മങ്ക മഹേഷ്"
english_title: "I got married a second time after my daughter's marriage; Actress Manka Mahesh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64228/i-got-married-a-second-time-after-my-daughters-marriage-actress-manka-mahesh"
published_at: "2022-08-26T11:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308669b7f8cc_manga_mahesh.jpg"
keywords: []
---

# മകളുടെ വിവാഹത്തിന് ശേഷമാണ് ഞാന്‍ രണ്ടാമതും വിവാഹിതയായത്; നടി മങ്ക മഹേഷ്

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ നടിയാണ് മങ്ക മഹേഷ്. നിരവധി സിനിമകളിലും സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട് . ഇടക്കാലത്ത് നടി രണ്ടാമതും വിവാഹിതയായത് ചില വിവാദങ്ങള്‍ക്ക് കാരണമായി. പലരും വിമര്‍ശനങ്ങളുമായി വരികയും ചെയ്തു. 

## Article Content

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മങ്ക മഹേഷ്. നിരവധി സിനിമകളിലും സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട് . ഇടക്കാലത്ത് നടി രണ്ടാമതും വിവാഹിതയായത് ചില വിവാദങ്ങള്‍ക്ക് കാരണമായി. പലരും വിമര്‍ശനങ്ങളുമായി വരികയും ചെയ്തു. 

എന്നാല്‍ അത് തന്റെ ആവശ്യമായിരുന്നുവെന്ന് മനസിലാക്കിയത് പിന്നീടുള്ള ജീവിതത്തിലാണെന്നാണ് മങ്ക പറയുന്നത്. സീരിയല്‍ ടുഡേ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് രണ്ടാം വിവാഹത്തെ കുറിച്ച് നടി മനസ് തുറന്നത്. 

**

'എന്റേത് രണ്ടാം വിവാഹമാണ്. മോളുടെ അച്ഛന്‍ 2003 ല്‍ മരിച്ച് പോയി. മോളുടെ കല്യാണം നടത്തിയതിന് ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം. ഭര്‍ത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു. ഞാന്‍ അഭിനയിക്കാന്‍ പോവുന്നതിലൊന്നും കുഴപ്പമില്ല. ഒരു മകനുണ്ട്. ഞങ്ങള്‍ മൂന്ന് പേരുമാണ് ഇപ്പോള്‍ വീട്ടിലുള്ളതെന്ന്' മങ്ക പറയുന്നു. 

ഇത്രയും പ്രായമായിട്ടും കല്യാണം കഴിക്കാന്‍ നാണമില്ലേ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും മങ്ക മഹേഷ് പറഞ്ഞു. 'ചിലപ്പോള്‍ മക്കളുണ്ടെങ്കിലും അവര്‍ മാതാപിതാക്കളെ നോക്കണമെന്നില്ല. പൈസ ഉള്ള ആള്‍ക്കാര്‍ മാതാപിതാക്കളെ അനാഥാലയത്തില്‍ കൊണ്ടാക്കുകയാണ് ചെയ്യുക'.

എന്റെ മകളുടെ വിവാഹം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ ഒരു പ്രൊപ്പോസല്‍ വന്നു. ഞാന്‍ കല്യാണം കഴിച്ചു. അതിന്റെ പേരില്‍ ഒരുപാട് വിവാദങ്ങള്‍ വന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. അതൊക്കെ എന്റെ ഇഷ്ടമാണ്. പിന്നെ മകളുടെ ഇഷ്ടം കൂടി നോക്കിയാല്‍ മതിയല്ലോ. അവള്‍ക്കും മരുമകനും കുഴപ്പമില്ലായിരുന്നു. അങ്ങനെയാണ് രണ്ടാമതും വിവാഹിതയായത്. 

കൊവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി. അന്നും എന്റെ കൂടെ ഭര്‍ത്താവ് ഉള്ളത് കൊണ്ടാണ് മകള്‍ക്ക് ടെന്‍ഷനടിക്കാതെ നില്‍ക്കാന്‍ സാധിച്ചത്. അതൊക്കെ ഞാന്‍ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ കാര്യമല്ലോ എന്നും നടി ചോദിക്കുന്നു. ഒരു പങ്കാളി ഉണ്ടായിരിക്കുന്നത് ആവശ്യമാണ്. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് കൂടി നടി വ്യക്തമാക്കി. 

ചേച്ചി സുന്ദരിയാണല്ലോന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഇത്രയും പ്രായമായിട്ടും ഇന്നും സിനിമയിലും സീരിയലിലുമൊക്കെ നില്‍ക്കുന്നത്. പക്ഷേ ഇപ്പോള്‍ സിനിമയ്ക്ക് നല്ല ഫേസ് വേണമെന്നോ, ഗ്ലാമറോ, വെളുപ്പോ ഒന്നും വേണമെന്നില്ല. നല്ല നല്ല വേഷം ചെയ്യുന്ന ഇഷ്ടം പോലെ താരങ്ങളുണ്ട്. മാത്രമല്ല അതുപോലൊരു വേഷം എനിക്കും കിട്ടണമെന്ന് ആഗ്രഹമുണ്ട്. ഒരു അവാര്‍ഡൊക്കെ കിട്ടുന്ന വേഷം ചെയ്യനാണ് ഇനിയുള്ള ആഗ്രഹം.

ചേച്ചിയ്ക്ക് കുറച്ച് കളര്‍ കൂടി പോയി. അങ്ങനെയുള്ള വേഷമല്ല ഇതിലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഗ്ലാമര്‍ കൂടി പോയന്ന് അവര്‍ പറയുമ്പോള്‍ അതിന് പറ്റിയ സിനിമ വരുമ്പോള്‍ ചെയ്യാമല്ലോന്ന് ഞാനും കരുതി. എത്ര പ്രായമുള്ള വേഷമോ വെല്ലുവിളി നിറഞ്ഞതോ ചെയ്യാന്‍ മടിയില്ലെന്നും ലങ്ക മഹേഷ് പറയുന്നു. മുപ്പത് വയസുള്ളപ്പോള്‍ എഴുപത്തിയഞ്ചുകാരിയുടെ വേഷത്തില്‍ അഭിനയിച്ചതിനെ പറ്റിയും നടി സൂചിപ്പിച്ചു.

ജനിക്കാൻ പോകുന്ന സ്വന്തം കുഞ്ഞിന് അപകടമൊന്നും വരാതിരിക്കാൻ 18 മാസം മാത്രം പ്രായമുള്ള മരുമകനെ ബലി നൽകി ഒരു സ്ത്രീ. യുപിയിലെ അംരോഹ ജില്ലയിൽ മലക്പൂർ ഗ്രാമത്തിലെ ആദംപൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

കുട്ടിയെ കൊലപ്പെടുത്തിയതിന് 32 -കാരിയായ സരോജ് ദേവിയെയും അവരുടെ ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ പിതാവായ രമേഷ് കുമാർ പറഞ്ഞു, 'എന്റെ മൂത്ത സഹോദരനും ഭാര്യയ്ക്കും മൂന്ന് കുട്ടികൾ ജനിക്കുകയും ജനിച്ചയുടനെ തന്നെ അവർ മരിക്കുകയും ചെയ്തു.

അങ്ങനെ അവർ ഒരു ദുർമന്ത്രവാദിയെ കണ്ടു. ഏട്ടത്തിയമ്മ നാലാമതും ​ഗർഭിണിയായപ്പോൾ ആ കുഞ്ഞിന് ഒന്നും സംഭവിക്കാതിരിക്കാൻ അയാളുടെ ഉപദേശ പ്രകാരം എന്റെ കുഞ്ഞിനെ അവർ കൊല്ലുകയായിരുന്നു.

' കുഞ്ഞിനെ വീട്ടിൽ നിന്നും ദുരൂഹമായി കാണാതായതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം അടുത്തുള്ള കരിമ്പിൻ തോട്ടത്തിൽ നിന്നും കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങൾ കിട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

അവന്റെ മുത്തശ്ശി ഗംഗാദേവിയെയും അമ്മായി സരോജിനെയും കുട്ടിയുടെ ചുമതല ഏൽപ്പിച്ചിരുന്നു. കാണാതായ കുട്ടിയെ കണ്ടെത്താൻ വീട്ടുകാർക്ക് സാധിക്കാത്തതിനെ തുടർന്ന് രമേഷ് കുമാർ പൊലീസിൽ പരാതി നൽകിയതായും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിന് ശേഷം ഒരു കർഷകനാണ് തന്റെ കരിമ്പിൻ തോട്ടത്തിൽ ഒരു കുഞ്ഞിന്റെ ശരീരഭാ​ഗങ്ങൾ കിടക്കുന്നു എന്ന് പൊലീസിൽ അറിയിച്ചത്. ​

> ഗ്രാമത്തിൽ നിന്നും 400 മീറ്റർ വിട്ടുമാറിയാണ് പ്രസ്തുത കരിമ്പിൻ തോട്ടം. സരോജ് കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. അംരോഹ പൊലീസ് സൂപ്രണ്ട് ആദിത്യ ലാംഗേ പറഞ്ഞു, "ഒരു യാഗത്തിനിടെയാണ് കുട്ടി കൊല്ലപ്പെട്ടത്.

> ഒരു 'മന്ത്രവാദിയുടെ' നിർദ്ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അവർ പൊലീസിനോട് സമ്മതിച്ചു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്, കാലും മറ്റ് ശരീരഭാഗങ്ങളും പിന്നീട് മുറിച്ച് മാറ്റി, നെറ്റിയിൽ തിലകം തൊട്ട കുട്ടിയുടെ തല പിന്നീട് കണ്ടെത്തി."

### Related Links & Sources
- [Original Story Source](https://moviemax.in/news/64228/i-got-married-a-second-time-after-my-daughters-marriage-actress-manka-mahesh)