---
title: "18 മാസം മാത്രം പ്രായമുള്ള മരുമകനെ ബലി നൽകി സ്ത്രീ, ഞെട്ടിപ്പിക്കുന്ന സംഭവം "
english_title: "A woman sacrificed her 18-month-old son-in-law, a shocking incident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64218/a-woman-sacrificed-her-18-month-old-son-in-law-a-shocking-incident"
published_at: "2022-08-26T11:32:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308622a6d6f6_baby.jpg"
keywords: []
---

# 18 മാസം മാത്രം പ്രായമുള്ള മരുമകനെ ബലി നൽകി സ്ത്രീ, ഞെട്ടിപ്പിക്കുന്ന സംഭവം 

> **Lead Summary:** ജനിക്കാൻ പോകുന്ന സ്വന്തം കുഞ്ഞിന് അപകടമൊന്നും വരാതിരിക്കാൻ 18 മാസം മാത്രം പ്രായമുള്ള മരുമകനെ ബലി നൽകി ഒരു സ്ത്രീ. യുപിയിലെ അംരോഹ ജില്ലയിൽ മലക്പൂർ ഗ്രാമത്തിലെ ആദംപൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

## Article Content

ജനിക്കാൻ പോകുന്ന സ്വന്തം കുഞ്ഞിന് അപകടമൊന്നും വരാതിരിക്കാൻ 18 മാസം മാത്രം പ്രായമുള്ള മരുമകനെ ബലി നൽകി ഒരു സ്ത്രീ. യുപിയിലെ അംരോഹ ജില്ലയിൽ മലക്പൂർ ഗ്രാമത്തിലെ ആദംപൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

കുട്ടിയെ കൊലപ്പെടുത്തിയതിന് 32 -കാരിയായ സരോജ് ദേവിയെയും അവരുടെ ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ പിതാവായ രമേഷ് കുമാർ പറഞ്ഞു, 'എന്റെ മൂത്ത സഹോദരനും ഭാര്യയ്ക്കും മൂന്ന് കുട്ടികൾ ജനിക്കുകയും ജനിച്ചയുടനെ തന്നെ അവർ മരിക്കുകയും ചെയ്തു.

അങ്ങനെ അവർ ഒരു ദുർമന്ത്രവാദിയെ കണ്ടു. ഏട്ടത്തിയമ്മ നാലാമതും ​ഗർഭിണിയായപ്പോൾ ആ കുഞ്ഞിന് ഒന്നും സംഭവിക്കാതിരിക്കാൻ അയാളുടെ ഉപദേശ പ്രകാരം എന്റെ കുഞ്ഞിനെ അവർ കൊല്ലുകയായിരുന്നു.

' കുഞ്ഞിനെ വീട്ടിൽ നിന്നും ദുരൂഹമായി കാണാതായതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം അടുത്തുള്ള കരിമ്പിൻ തോട്ടത്തിൽ നിന്നും കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങൾ കിട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

അവന്റെ മുത്തശ്ശി ഗംഗാദേവിയെയും അമ്മായി സരോജിനെയും കുട്ടിയുടെ ചുമതല ഏൽപ്പിച്ചിരുന്നു. കാണാതായ കുട്ടിയെ കണ്ടെത്താൻ വീട്ടുകാർക്ക് സാധിക്കാത്തതിനെ തുടർന്ന് രമേഷ് കുമാർ പൊലീസിൽ പരാതി നൽകിയതായും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിന് ശേഷം ഒരു കർഷകനാണ് തന്റെ കരിമ്പിൻ തോട്ടത്തിൽ ഒരു കുഞ്ഞിന്റെ ശരീരഭാ​ഗങ്ങൾ കിടക്കുന്നു എന്ന് പൊലീസിൽ അറിയിച്ചത്. ​

> ഗ്രാമത്തിൽ നിന്നും 400 മീറ്റർ വിട്ടുമാറിയാണ് പ്രസ്തുത കരിമ്പിൻ തോട്ടം. സരോജ് കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. അംരോഹ പൊലീസ് സൂപ്രണ്ട് ആദിത്യ ലാംഗേ പറഞ്ഞു, "ഒരു യാഗത്തിനിടെയാണ് കുട്ടി കൊല്ലപ്പെട്ടത്.

> ഒരു 'മന്ത്രവാദിയുടെ' നിർദ്ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അവർ പൊലീസിനോട് സമ്മതിച്ചു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്, കാലും മറ്റ് ശരീരഭാഗങ്ങളും പിന്നീട് മുറിച്ച് മാറ്റി, നെറ്റിയിൽ തിലകം തൊട്ട കുട്ടിയുടെ തല പിന്നീട് കണ്ടെത്തി."

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും നാം അനേകം വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ പലതും നമ്മുടെ തിരക്കിട്ട ജീവിതം സൃഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദങ്ങളകറ്റുന്നതിനും സന്തോഷം പകരുന്നതിനുമെല്ലാം സഹായകമാകാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെയും മൃഗങ്ങളുടെയും വീഡിയോകളാണ് ഇത്തരത്തില്‍ നമ്മെ ഏറെ സ്വാധീനിക്കാറെന്ന് പറയാം.

സമാനമായ രീതിയില്‍ നമ്മെ ഏറെ സന്തോഷിപ്പിക്കുന്നൊരു രസകരമായ വീഡിയോയെ കുറിച്ചാണിനി പങ്കുവെയ്ക്കുന്നത്. കൂറ്റനൊരു ആനയാണ് ഈ വീഡിയോയിലെ താരം. ഒരു കൊച്ചുപെണ്‍കുട്ടിയോടുള്ള ഈ ആനയുടെ പ്രതികരണമാണ് സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ ആകര്‍ഷണം.

നാലോ അഞ്ചോ വയസ് കഷ്ടി പ്രായം വരുന്നൊരു പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. ജീൻസും ടോപ്പും ധരിച്ച പെണ്‍കുട്ടി ആനയ്ക്ക് അഭിമുഖമായാണ് നില്‍ക്കുന്നത്. ആനയുടെ തൊട്ടടുത്ത് തന്നെ അതിന്‍റെ പാപ്പാനും ഉണ്ട്. പെണ്‍കുട്ടി പെട്ടെന്ന് ആനയെ നോക്കിക്കൊണ്ട് തന്നെ നൃത്തം ചെയ്യുകയാണ്.

ഉടനെ തന്നെ പെണ്‍കുട്ടിയെ അനുകരിക്കും വിധം തിരിച്ച് ആനയും നൃത്തം ചെയ്യുകയാണ്. തീര്‍ത്തും അവിശ്വസനീയമാണ് ഈ കാഴ്ച. ചെവിയും തലയും അനക്കി പെണ്‍കുട്ടിയുടെ നൃത്തത്തിന്‍റെ അതേ താളം പിടിച്ചുകൊണ്ടാണ് ആനയുടെ നൃത്തം. ഒരുപക്ഷേ പ്രത്യേക പരിശീലനം ലഭിച്ച ആനയാകാം ഇത്.

എങ്കില്‍ക്കൂടിയും കാഴചയ്ക്ക് നമ്മെ അമ്പരപ്പിക്കുന്നതാണ് ഈ ദൃശ്യം. എവിടെ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. ആഫ്രിക്കൻ രാജ്യങ്ങളില്‍ ഏതോ ആണെന്ന് സൂചനയുണ്ട്. 'ക്യൂട്ട് വൈല്‍ഡ് ടിവി' എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇരുപത് ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. കുട്ടികള്‍ തന്നെയായിരിക്കും ഈ വീഡിയോയുടെ പ്രധാന ആരാധകരെന്ന കാര്യത്തില്‍ സംശയമില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/64218/a-woman-sacrificed-her-18-month-old-son-in-law-a-shocking-incident)