2022-08-26T11:12:00

റിലീസ് ചെയ്‍ത് രണ്ട് വാരം പിന്നിടുമ്പോഴും മികച്ച സ്ക്രീന്‍ കൗണ്ടുമായി ടൊവിനോ തോമസ് നായകനായ തല്ലുമാല. ഓഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ മാത്രം 231 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതില്‍ 164 സ്ക്രീനുകളിലും പ്രദര്‍ശനം തുടരാന്‍ ചിത്രത്തിന് ആയിട്ടുണ്ട്.

സമീപകാലത്തൊന്നും ഒരു മലയാള ചിത്രം ഇത്രയും സ്ക്രീനുകളോടെ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിട്ടില്ല. അതേസമയം കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 ന് തന്നെയാണ് ചിത്രം എത്തിയത്.


യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൗണ്ട് ഉണ്ടായിരുന്നു.

റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് ഇത്. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ബോക്സ് ഓഫീസ് കണക്കുകള്‍ ഇനിയും പുറത്തെത്തിയിട്ടില്ല.


ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രചന മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്.

മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

കൊച്ചുപെണ്‍കുട്ടിയോട് ആനയുടെ പ്രതികരണം; രസകരമായ വീഡിയോ


സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും നാം അനേകം വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ പലതും നമ്മുടെ തിരക്കിട്ട ജീവിതം സൃഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദങ്ങളകറ്റുന്നതിനും സന്തോഷം പകരുന്നതിനുമെല്ലാം സഹായകമാകാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെയും മൃഗങ്ങളുടെയും വീഡിയോകളാണ് ഇത്തരത്തില്‍ നമ്മെ ഏറെ സ്വാധീനിക്കാറെന്ന് പറയാം.

സമാനമായ രീതിയില്‍ നമ്മെ ഏറെ സന്തോഷിപ്പിക്കുന്നൊരു രസകരമായ വീഡിയോയെ കുറിച്ചാണിനി പങ്കുവെയ്ക്കുന്നത്. കൂറ്റനൊരു ആനയാണ് ഈ വീഡിയോയിലെ താരം. ഒരു കൊച്ചുപെണ്‍കുട്ടിയോടുള്ള ഈ ആനയുടെ പ്രതികരണമാണ് സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ ആകര്‍ഷണം.

നാലോ അഞ്ചോ വയസ് കഷ്ടി പ്രായം വരുന്നൊരു പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. ജീൻസും ടോപ്പും ധരിച്ച പെണ്‍കുട്ടി ആനയ്ക്ക് അഭിമുഖമായാണ് നില്‍ക്കുന്നത്. ആനയുടെ തൊട്ടടുത്ത് തന്നെ അതിന്‍റെ പാപ്പാനും ഉണ്ട്. പെണ്‍കുട്ടി പെട്ടെന്ന് ആനയെ നോക്കിക്കൊണ്ട് തന്നെ നൃത്തം ചെയ്യുകയാണ്.

ഉടനെ തന്നെ പെണ്‍കുട്ടിയെ അനുകരിക്കും വിധം തിരിച്ച് ആനയും നൃത്തം ചെയ്യുകയാണ്. തീര്‍ത്തും അവിശ്വസനീയമാണ് ഈ കാഴ്ച. ചെവിയും തലയും അനക്കി പെണ്‍കുട്ടിയുടെ നൃത്തത്തിന്‍റെ അതേ താളം പിടിച്ചുകൊണ്ടാണ് ആനയുടെ നൃത്തം. ഒരുപക്ഷേ പ്രത്യേക പരിശീലനം ലഭിച്ച ആനയാകാം ഇത്.

എങ്കില്‍ക്കൂടിയും കാഴചയ്ക്ക് നമ്മെ അമ്പരപ്പിക്കുന്നതാണ് ഈ ദൃശ്യം. എവിടെ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. ആഫ്രിക്കൻ രാജ്യങ്ങളില്‍ ഏതോ ആണെന്ന് സൂചനയുണ്ട്. 'ക്യൂട്ട് വൈല്‍ഡ് ടിവി' എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇരുപത് ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. കുട്ടികള്‍ തന്നെയായിരിക്കും ഈ വീഡിയോയുടെ പ്രധാന ആരാധകരെന്ന കാര്യത്തില്‍ സംശയമില്ല.

Content Highlight: 'Thallumala' third week in 164 theatres

Next TV

Top Stories










News Roundup