---
title: "സ്വയം ട്രോളിക്കൊണ്ടുള്ള ഒരു പഴയ ചിത്രം പങ്കുവെച്ച് താരം; ഏറ്റെടുത്ത് ആരാധകർ "
english_title: "The actor shared an old picture of himself trolling; Fans take over"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64177/the-actor-shared-an-old-picture-of-himself-trolling-fans-take-over"
published_at: "2022-08-26T07:10:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630824abb2f48_achu.jpg"
keywords: []
---

# സ്വയം ട്രോളിക്കൊണ്ടുള്ള ഒരു പഴയ ചിത്രം പങ്കുവെച്ച് താരം; ഏറ്റെടുത്ത് ആരാധകർ 

> **Lead Summary:** **മി**നിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച പരമ്പരയാണ് 'സാന്ത്വനം'. മലയാളികള്‍ക്ക് പ്രിയപ്പെട്ട പരമ്പരയായി മാറിക്കഴിഞ്ഞ 'സാന്ത്വന'ത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്.

## Article Content

**മി**നിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച പരമ്പരയാണ് 'സാന്ത്വനം'. മലയാളികള്‍ക്ക് പ്രിയപ്പെട്ട പരമ്പരയായി മാറിക്കഴിഞ്ഞ 'സാന്ത്വന'ത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്.

പരമ്പരയിലെ അഭിനേതാക്കള്‍ തമ്മിലുള്ള മനോഹരമായ ബന്ധം പരമ്പരയ്ക്ക് ഉള്ളിലും പുറത്തും ഒരുപോലെതന്നെയാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് കിട്ടാറുള്ളത്. താരങ്ങള്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്.

യുട്യൂബിലും മറ്റ് സോഷ്യല്‍മീഡിയയിലും ഒരുപോലെ സജീവമായ താരമാണ് സാന്ത്വനത്തില്‍ 'കണ്ണനാ'യെത്തുന്ന അച്ചു സുഗന്ധ്. നിരന്തരം വിശേഷങ്ങളുമായി എത്തുന്ന അച്ചുവിന്റെ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പുത്തൻ മേക്കോവർ ചിത്രമാണെന്ന് ആരെങ്കിലും കരുതിയാൽ തെറ്റി. ഒരു സ്വയം കുത്തിപ്പൊക്കൽ ചിത്രമെന്നാണ് അച്ചു തന്നെ ചിത്രത്തെ കുറിച്ച് പറയുന്നത്. 'പാവം പതിനേഴുകാരൻ പയ്യൻ, ഒരു സ്വയം കുത്തിപ്പൊക്കൽ' - എന്ന കുറിപ്പോടെയാണ് സ്വയം ട്രോളിക്കൊണ്ടുള്ള ഒരു പഴയ ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.

പഴയ ഓര്‍മ, പൊന്മുടി എന്നൊക്കെ ഹാഷ് ടാഗിലും കാണാം. നിരവധി ആരാധകർ അതേ സ്‍പിരിറ്റിലാണ് കണ്ണന് കമന്റുകൾ സമ്മാനിക്കുന്നത്. ഇതാണ് യഥാർത്ഥ 'കണ്ണ'ൻ എന്ന് ചിലർ പറയുന്നു.

ഈ മാറ്റത്തിന്റെ കാരണം സാന്ത്വനമാണെന്നു ചിലർ പറയുന്നു. അടുത്തിടെ തന്റെ ആഗ്രഹം പറഞ്ഞു അച്ചു എത്തിയിരുന്നു. അഭിനയമായിരുന്നില്ല ലക്ഷ്യമെന്നും, സംവിധാനമായിരുന്നു ആഗ്രഹമെന്നുമായിരുന്നു താരം പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/64177/the-actor-shared-an-old-picture-of-himself-trolling-fans-take-over)