---
title: "തമിഴ് സംവിധായകന്‍ മണി നാഗരാജ് അന്തരിച്ചു"
english_title: "Tamil director Mani Nagaraj passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64132/tamil-director-mani-nagaraj-passed-away"
published_at: "2022-08-25T20:34:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63078f8d09c26_mani.jpg"
keywords: []
---

# തമിഴ് സംവിധായകന്‍ മണി നാഗരാജ് അന്തരിച്ചു

> **Lead Summary:** **ത**മിഴ് സിനിമാ സംവിധായകന്‍ മണി നാഗരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

## Article Content

**ത**മിഴ് സിനിമാ സംവിധായകന്‍ മണി നാഗരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

ഗൗതം വാസുദേവ് മേനോന്റെ സഹായിയായി പ്രവര്‍ത്തിച്ചതായിരുന്നു മണി നാഗരാജ്. 2016ല്‍ ജിവി പ്രകാശ് നായകനായ പെന്‍സില്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

സംവിധായകന്‍ ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ നിര്യാതയായി. 89 വയസായിരുന്നു. ജാനകിയമ്മയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ എത്തുന്നുണ്ട്.

ഷാജി കൈലാസിന്റെ ജീവിതത്തില്‍ അത്രമാത്രം താങ്ങും തണലുമായി അമ്മ ഒപ്പം തന്നെയുണ്ടായിരുന്നു. ആനിയുടെ ബിസിനസ് രംഗത്തും അമ്മയുടെ വാക്കുകള്‍ കൂട്ടായി ഉണ്ടായിരുന്നു.

ബിസിനസ് രംഗത്തും കുടുംബജീവിതത്തിലും അത്രമാത്രം അമ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സംസ്‌ക്കാരം വൈകുന്നേരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/64132/tamil-director-mani-nagaraj-passed-away)