നടൻ ജഗതി ശ്രീകുമാറിന് സമ്മാനവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തിരുവനന്തപുരത്തുള്ള ജഗതിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം സമ്മാനം നൽകിയത്. ഓണക്കോടിയാണ് ജഗതി ശ്രീകുമാറിന് ഇദ്ദേഹം സമ്മാനിച്ചത്. ഇതോടൊപ്പം ഒരു പുസ്തകവും സുരേഷ് ഗോപി ജഗതി ശ്രീകുമാറിന് സമ്മാനിച്ചു.
ജഗതി എന്ന അഭിനയ വിസ്മയം എന്ന പുസ്തകമാണ് സമ്മാനിച്ചത്. രമേശ് പുതിയ മഠം ആണ് ഈ പുസ്തകം എഴുതിയത്. പുസ്തകത്തിലെ ചില പ്രസക്തഭാഗങ്ങൾ ജഗതിക്ക് സുരേഷ് ഗോപി വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. കുറച്ച് സമയം ജഗതിക്കും വീട്ടുകാർക്കും ഒപ്പം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് പാപ്പൻ. ജോഷി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിച്ചത്. ഗോകുൽ സുരേഷ് ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ലൈല ഉഷ, നീതു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. മികച്ച പ്രകടനമാണ് ചിത്രം ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. 50 കോടി ക്ലബ്ബിൽ ചിത്രം കയറിപ്പറ്റുകയും ചെയ്തിരുന്നു.
Content Highlight: Suresh Gopi has arrived with a gift for actor Jagathy Sreekumar.

































