---
title: "സംവിധായകന്‍ ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ അന്തരിച്ചു "
english_title: "Shaji Kailas's mother Janakiamma passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/64027/shaji-kailass-mother-janakiamma-passed-away"
published_at: "2022-08-25T13:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6307301cee851_shaji_kailas.jpg"
keywords: []
---

# സംവിധായകന്‍ ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ അന്തരിച്ചു 

> **Lead Summary:** സംവിധായകന്‍ ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ നിര്യാതയായി. 89 വയസായിരുന്നു. ജാനകിയമ്മയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ എത്തുന്നുണ്ട്.

## Article Content

സംവിധായകന്‍ ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ നിര്യാതയായി. 89 വയസായിരുന്നു. ജാനകിയമ്മയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ എത്തുന്നുണ്ട്.

ഷാജി കൈലാസിന്റെ ജീവിതത്തില്‍ അത്രമാത്രം താങ്ങും തണലുമായി അമ്മ ഒപ്പം തന്നെയുണ്ടായിരുന്നു. ആനിയുടെ ബിസിനസ് രംഗത്തും അമ്മയുടെ വാക്കുകള്‍ കൂട്ടായി ഉണ്ടായിരുന്നു.

ബിസിനസ് രംഗത്തും കുടുംബജീവിതത്തിലും അത്രമാത്രം അമ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സംസ്‌ക്കാരം വൈകുന്നേരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/64027/shaji-kailass-mother-janakiamma-passed-away)